
ഷാര്‍ജ: ഷാര്‍ജയിലെ ഒരു അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ പ്രവാസി ഇന്ത്യക്കാരി മരിച്ചു. അല്‍ മജസ് 2 പ്രദേശത്തെ അപ്പാര്‍ട്ട്മെന്റിലാണ് തീപിടിത്തം ഉണ്ടായതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
വീട്ടില്‍ വെച്ച് ആചാരപരമായ പ്രത്യേക ചടങ്ങ് നടത്തുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്നാണ് അധികൃതര്‍ പറയുന്നത്. ചടങ്ങിനിടെ തീപിടിത്തമുണ്ടാകുകയും 46കാരിയായ സ്ത്രീ മരണപ്പെടുകയുമായിരുന്നു.
രാത്രി 10.45ഓടെയാണ് 11 നില കെട്ടിടത്തിന്റെ എട്ടാം നിലയിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തമുണ്ടായത്. എമര്‍ജന്‍സി കോള്‍ ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘം, പൊലീസ്, നാഷണല്‍ ആംബുലന്‍സ് എന്നിവ സ്ഥലത്തെത്തിയിരുന്നു.
എന്നാല്‍ സ്ത്രീയുടെ ജീവന് രക്ഷിക്കാനായില്ല. മരിച്ച ഇന്ത്യക്കാരിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
മറ്റ് അപ്പാര്ട്ട്മെന്ററുകളിലേക്ക് പടരുന്നതിന് മുമ്പ് തന്നെ അധികൃതര്‍ തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിലെ എല്ലാ നിലകളിലും 12 അപ്പാര്‍ട്ട്മെന്റുകള്‍ വീതമാണുള്ളത്.
തീപിടിത്തത്തില്‍ ഇന്ത്യക്കാരി താമസിച്ച ഫ്ലാറ്റില്‍ മാത്രമാണ് തീപിടിച്ചത്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ അധികൃതര്‍ എട്ടാം നില പൂര്‍ണമായും സീല്‍ ചെയ്തു.
താമസക്കാരോട് സുരക്ഷാ പരിശോധന പൂര്‍ത്തിയായ ശേഷം മാത്രമേ അപ്പാര്‍ട്ട്മെന്റില്‍ പ്രവേശിക്കാവൂയെന്ന് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമാകുന്നതിനായി അന്വേഷണം ആരംഭിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]