
സൗദി അറേബ്യയുടെ ടൂറിസം മേഖലയില്‍ ഒരു പുതിയ അധ്യായം കുറിച്ചുകൊണ്ട്, രാജ്യത്തെ ആദ്യത്തെ ക്രൂയിസ് കപ്പല്‍ നിയമങ്ങള്‍ക്ക് സൗദി റെഡ് സീ അതോറിറ്റി അംഗീകാരം നല്കി. ചെങ്കടല്‍ തീരത്തെ ടൂറിസം മേഖലയില്‍ ഇത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു.
ക്രൂയിസ് ടൂറിസം വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അനന്തമായ സൗന്ദര്യവും അതിപുരാതന ചരിത്രവുമുള്ള ചെങ്കടല്‍ പതിറ്റാണ്ടുകളായി അധികമാരും ശ്രദ്ധിക്കപ്പെടാതെ കിടന്ന വിനോദസഞ്ചാര മേഖലയായിരുന്നു.
എന്നാല്‍, വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി, സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നതിനും വിനോദസഞ്ചാരികളെ ഈ പ്രദേശത്തേക്ക് ആകര്‍ഷിക്കുന്നതിനും സൗദി അറേബ്യ വലിയ തോതിലുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി മാറാനുള്ള സൗദിയുടെ മറ്റ് പദ്ധതികള്‍ക്ക് പിന്നാലെയാണ് ഈ പുതിയ ക്രൂയിസ് കപ്പല്‍ നിയമം വരുന്നത്.
2016-ല്‍ ആരംഭിച്ച സൗദി വിഷന്‍ 2030 പദ്ധതി, അസംസ്കൃത എണ്ണയെ അമിതമായി ആശ്രയിക്കുന്നത് കുറച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാന്‍ ലക്ഷ്യമിടുന്നു. സൗദി അറേബ്യയുടെ സാംസ്കാരിക ആകര്ഷണങ്ങള്, പുരാവസ്തു കേന്ദ്രങ്ങള്‍, മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ എന്നിവയ്ക്ക് അന്താരാഷ്ട്ര സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്.
പ്രത്യേകിച്ചും, അതിമനോഹരമായ കടല്‍ത്തീരങ്ങള്‍, ചരിത്രസ്മാരകങ്ങള്‍, പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ ചെങ്കടല്‍ മേഖലയെ കൂടുതല്‍ വികസിപ്പിക്കാനും സൗദി തീരുമാനിച്ചിട്ടുണ്ട്. ചെങ്കടലിലെ ക്രൂയിസ് യാത്രകളെ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ ക്രൂയിസ് ലൈനുകളെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുകയും ചെയ്യാം.
പുതിയ നിയമങ്ങള്‍: ക്രൂയിസ് കപ്പലുകള്‍ക്കും യാത്രക്കാര്‍ക്കും നേട്ടമെന്ത്? സൗദി അറേബ്യയുടെ പുതിയ നിയമങ്ങള്‍ ചെങ്കടലിലെ ക്രൂയിസ് കപ്പലുകള്‍ക്ക് വ്യക്തമായ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. പരിസ്ഥിതി സൗഹൃദം, യാത്രക്കാരുടെ സംരക്ഷണം, ഗുണമേന്മയുള്ള ടൂറിസം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് ഈ നിയമങ്ങള്‍.
ഇന്ധനം, മാലിന്യ നിര്‍മാര്‍ജനം മുതല്‍ യാത്രക്കാരുടെ ആരോഗ്യം, സുരക്ഷാ മാനദണ്ഡങ്ങള്‍ വരെ എല്ലാ കാര്യങ്ങളും ഈ സമഗ്രമായ ചട്ടക്കൂടില്‍ ഉള്‍പ്പെടുന്നു. നിയമങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്, ക്രൂയിസ് കപ്പലുകള്‍ക്ക് ഗ്രീന്‍ ടെക്നോളജി ഉപയോഗിക്കേണ്ടി വരും എന്നതാണ്.
ചെങ്കടലിലെ സമ്പന്നമായ സമുദ്ര ആവാസ വ്യവസ്ഥ, മനോഹരമായ പവിഴപ്പുറ്റുകള്‍, കടല്‍ ജീവികള്‍ എന്നിവയെ സംരക്ഷിക്കാന്‍ സൂക്ഷ്മമായ ഒരു സന്തുലിതാവസ്ഥ ആവശ്യമാണ്. അതിനാല്‍, ക്രൂയിസ് കപ്പലുകള്‍ കര്‍ശനമായ പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.
കുറഞ്ഞ സള്‍ഫര്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുക, പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിന് അത്യാധുനിക മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുക തുടങ്ങിയവ ഇതില്‍പ്പെടുന്നു. സൗദി അറേബ്യയുടെ ചെങ്കടല്‍ തീരത്തെ പ്രധാന സ്ഥലങ്ങള്‍ 2,000 കിലോമീറ്ററിലധികം നീളമുള്ള ചെങ്കടല്‍ തീരത്ത് വിനോദസഞ്ചാരികള്‍ക്ക് നിരവധി ആകര്‍ഷകമായ സ്ഥലങ്ങള്‍ കാണാം.
അന്താരാഷ്ട്ര ക്രൂയിസുകള്‍ സാഹസിക യാത്രകള്‍ക്കായി പുതിയ സ്ഥലങ്ങള്‍ തേടുമ്പോള്‍, ചെങ്കടലും, സമുദ്രജീവികളുടെ സമൃദ്ധിയും യാത്രക്കാരെ ആകര്‍ഷിക്കും. വിനോദസഞ്ചാരികളുടെ ഒഴുക്ക് നിലനിര്‍ത്താന്‍ രാജ്യം പുതിയ തുറമുഖങ്ങളും ടൂറിസം അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നുണ്ട്.
ആഢംബര റിസോര്‍ട്ട് കോംപ്ലക്സുകള്‍, വാട്ടര്‍ഫ്രണ്ട് വികസനങ്ങള്‍, ചെങ്കടല്‍ മേഖലയിലെ യാത്ര എളുപ്പമാക്കുന്ന പുതിയ ഗതാഗത ശൃംഖലകള്‍ എന്നിവയുടെ നിര്‍മ്മാണവും ഇതില്‍ ഉള്‍പ്പെടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]