
റിയാദ്: സൗദി അറേബ്യയിലെ ദമാം-ഹഫർ അൽ ബത്തിനിൽ മരണപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിൽ രോഗബാധിതനായി മരണപ്പെട്ട തൃച്ചി സ്വദേശി രാജേന്ദ്രന്റെ (54) മൃതദേഹമാണ് നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്.
ജയിലിനുള്ളിൽ സംഭവിച്ച മരണം ആയതിനാൽ നിയമക്കുരുക്കിൽ കുടുങ്ങി മൃതദേഹം പെട്ടെന്ന് നാട്ടിലെത്തിക്കാൻ സാധിച്ചിരുന്നില്ല തുടർന്ന് സൗദിയിലെ വിവിധ ഭാഗങ്ങളിലെ സാമൂഹിക പ്രവർത്തകരാണ് ഒ.ഐ.സി. സി ഹഫർ അൽ ബത്തീൻ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടൊപ്പം മരണപ്പെട്ട രാജേന്ദ്രന്റെ കുടുംബം ഇന്ത്യൻ എംബസിയിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള അപേക്ഷ കൊടുക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ എംബസി അധികൃതർ നിയമ നടപടികൾ പൂർത്തിയാക്കുവാൻ ഹഫർ അൽ ബത്തീൻ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്തിനെ നിയമപരമായി അധികാരപ്പെടുത്തുകയും ചെയ്തു.
Read Also –
ഇന്ത്യൻ എംബസിയുടെ സഹായത്തോടെ രണ്ടാഴ്ചയോളം നീണ്ടുനിന്ന നിയമ നടപടികളിലൂടെ വിബിൻ മറ്റത്ത്, ജിതേഷ് തെരുവത്ത്, മുഹമ്മദ് റാഫി പരുതൂർ, രതീഷ് ചിറക്കൽ എന്നിവരുടെ നിരന്തരമായ ഇടപെടലിലൂടെയാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പെട്ടന്ന് പൂർത്തിയായത്. ദമ്മാമില്‍ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവള ത്തിൽ ഇന്ന് രാവിലെ 10 മണിയോടെ എത്തിച്ചേർന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.
Last Updated Jul 13, 2024, 3:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]