
യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; വിവാഹം കഴിഞ്ഞത് ഒരു വർഷം മുൻപ്
തിരുവനന്തപുരം∙ ആര്യനാട് ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തോളൂർ മേരിഗിരി മരിയ നഗർ ഹൗസ് നമ്പർ 9ൽ താമസിക്കുന്ന അപർണയെ (24) ആണു കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. മുറി അടച്ചിരിക്കുന്നത് കണ്ടു സംശയം തോന്നിയ ഭർതൃവീട്ടുകാർ ഫോൺ വിളിച്ചെങ്കിലും എടുക്കാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോഴാണ് അപർണയെ മരിച്ച നിലയിൽ കണ്ടത്.
ഒരു വർഷം മുൻപാണ് അപർണയുടെ വിവാഹം കഴിഞ്ഞത്.
ഭർത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എൻജിനീയറായി ജോലി ചെയ്യുകയാണ്. മരണകാരണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ആര്യനാട് ഇൻസ്പെക്ടർ വി.എസ്.അജീഷ് പറഞ്ഞു.
കുര്യാത്തി സ്വദേശിനി ശശിധരൻ നായരുടെയും രമാകുമാരിയുടെയും മകളാണ് അപർണ. സഹോദരി അശ്വതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]