
മരിച്ചവരും ട്രഷറിയിലെത്തി പണം പിൻവലിച്ചു: കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പിൽ 5 പേരെ സസ് പെൻഡുചെയ്തു: മരിച്ചവരുടേത് അടക്കം തട്ടിയെടുത്തത് 12 ലക്ഷം .
തിരുവനന്തപുരം: വ്യാജ ചെക്ക് ഉപയോഗിച്ച് കഴക്കൂട്ടം സബ് ട്രഷറിയില്‍നിന്ന് 12.10 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തി.
ജൂനിയർ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്റുമാരായ ഷാജഹാൻ, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. മരിച്ചവരുടെ അക്കൗണ്ടുകളില്‍നിന്ന് പണം തട്ടിയതായി ധനവകുപ്പിലെ പരിശോധനസംഘം കണ്ടെത്തി. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ശ്രീകാര്യം ചെറുവക്കല്‍ സ്വദേശി എം. മോഹനകുമാരിയുടെ അക്കൗണ്ടില്‍നിന്നുമാത്രം രണ്ടരലക്ഷം രൂപയാണ് നഷ്ടമായത്. ഇവർ കഴക്കൂട്ടം സബ് ട്രഷറി ഓഫിസർക്കും പൊലീസിലും പരാതി നല്കി. ജൂണ്‍ മൂന്ന്, നാല് തീയതികളിലാണ് പണം പിൻവലിച്ചത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
. മൂന്നിന് രണ്ട് ലക്ഷം രൂപയും നാലിന് 50,000 രൂപയും പിൻവലിച്ചു. പണം പിൻവലിച്ചത് വ്യാജ ചെക്ക് ഉപയോഗിച്ചാണെന്ന് കണ്ടെത്തി.
കഴിഞ്ഞമാസം പുതിയ ചെക്ക് ബുക്ക് നല്‍കിയെന്നാണ് ട്രഷറി അധികൃതരുടെ വിശദീകരണം. എന്നാല്‍, ചെക്ക് ബുക്കിന് താൻ അപേക്ഷ നല്‍കിയിരുന്നിെല്ലന്നും പുതിയ ചെക്കിലെ ഒപ്പ് വ്യാജമാണെന്നും മോഹനകുമാരി പറയുന്നു. ട്രഷറിയില്‍ പണം പിൻവലിക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായതത്രെ.
ഇവരുടെ പരാതിയില്‍ നടന്ന പരിശോധനയിലാണ് മരണപ്പെട്ട രണ്ടുപേരുടെ അക്കൗണ്ടില്‍നിന്ന് പണം കവർന്നത് ശ്രദ്ധയില്‍പെട്ടത്.
മരണപ്പെട്ട ഗോപിനാഥൻ നായരുടെ അക്കൗണ്ടില്‍ നിന്ന് 6,70,000 രൂപയും മരണപ്പെട്ട സുകുമാരന്റെ അക്കൗണ്ടില്‍ നിന്ന് 2,90,000 രൂപയുമാണ് തട്ടിയെടുത്തത്.
ട്രഷറിയിലെ സി.സി ടി.വി കാമറ ഓഫ് ചെയ്തതിനുശേഷമാണ് പണംതട്ടല്‍ എന്ന് കണ്ടെത്തി. കൂടുതല്‍പേരില്‍നിന്ന് പണം തട്ടിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]