
ചാരുംമൂട്: ആലപ്പുഴ ജില്ലയിൽ ചാരുംമൂട് കേന്ദ്രികരിച്ചു കഞ്ചാവ് മൊത്തകച്ചവടക്കാർക്കും, ചില്ലറ കച്ചവടക്കാർക്കും വിതരണം ചെയ്തിരുന്ന മുഖ്യ സൂത്രധാരനെ ഒന്നര കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടി. നൂറനാട് പുതുപ്പള്ളികുന്നം ഖാൻ മൻസിലിൽ ഷൈജുഖാനെ (ഖാൻ നൂറനാട് -41 ) യാണ് നൂറനാട് എക്സൈസ് പിടികൂടിയത്. കഴിഞ്ഞദിവസം രാവിലെ നൂറനാട് എക്സൈസ് ഇൻസ്പെക്ടർ പി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഷൈജുഖാന്റെ നൂറനാട് പുതുപ്പള്ളികുന്നത്തുള്ള വീട് വളഞ്ഞു നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇയാൾ പിടിയിലായത്.
മാവേലിക്കര താലൂക്കിലെ വിവിധ കോളേജ്, സ്കൂൾ കുട്ടികൾക്കും മറ്റു ചെറുപ്പക്കാർക്കും ചെറുകിട കച്ചവടക്കാർക്കും ഷൈജുഖാനാണ് കഞ്ചാവ് വിതരണം ചെയ്തിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾ മാസങ്ങളായി എക്സൈസ് ഷാഡോ ടിമിന്റെ നിരീക്ഷണത്തിലായിരുന്നു. നിരവധി മയക്കുമരുന്ന് കേസുകളിലെയും ക്രിമിനൽ കേസുകളിലെയും പ്രതി ആണ് ഖാൻ. മാസങ്ങൾക്ക് മുൻപ് ചാരുംമൂട് കേന്ദ്രികരിച്ചു തട്ടുകടയുടെ മറവിൽ പൊറോട്ടയിൽ പൊതിഞ്ഞു കഞ്ചാവു വിൽപ്പന നടത്തിയ ഇയാൾക്ക് എതിരെ എക്സൈസ് കേസെടുത്തിരുന്നു.
തുടർന്ന് നൂറനാട് പഞ്ചായത്ത് ഇയാളുടെ കട പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. എക്സൈസ് പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം കെ ശ്രീകുമാർ, കെ സുരേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ ജി അശോകൻ, സിനുലാൽ, അരുൺ, പ്രകാശ് ആർ, സിവിൽ എക്സൈസ് ഓഫീസർ പ്രവിൺ, അനു, വനിത സിവിൽ എക്സൈസ് ഓഫിസർ വിജയലക്ഷ്മി, എക്സൈസ് ഡ്രൈവർ സന്ദിപ് എന്നിവർ പങ്കെടുത്തു.
Last Updated Jun 13, 2024, 9:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]