
ജനപ്രിയ ഐസ്ക്രീം ബ്രാൻഡായ സ്കീ രണ്ട് വ്യത്യസ്ത രുചികൾ കൂടി അവതരിപ്പിച്ചു. ഐസ്ക്രീം പ്രിയരുടെ പ്രിയപ്പെട്ട രുചിഭേദങ്ങൾ സർവേയിലൂടെ തിരിച്ചറിഞ്ഞ ശേഷം പാഷൻ ഫ്രൂട്ട് ട്വിസ്റ്റർ, ഹാലോ മംഗോ ഫ്ലേവറുകളാണ് സ്കീ പുതുതായി അവതരിപ്പിച്ചത്.
ഉപഭോക്താക്കളുടെ ഇഷ്ട ഫ്ലേവർ, ഇഷ്ടപ്പെട്ട കാൻഡി, ഫ്രൂട്ട്സ്, കോമ്പിനേഷനുകൾ എന്നിവയൊക്കെ മനസിലാക്കിയ ശേഷമാണ് പുതിയ രുചിഭേദങ്ങൾ വിപണിയിലെത്തിച്ചത്. എത്നിക്, ട്രെൻഡി ഉപഭോക്താക്കളെ ഒരുപോലെ തൃപ്തിപ്പെടുത്തുന്ന രുചിഭേദങ്ങളാണ് സ്കീ അവതരിപ്പിച്ചിരിക്കുന്നത്.
ഐസ്ക്രീമിന്റെ ഉന്നത ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നതിനായി പ്രത്യേക ആർ ആൻഡ് ഡി ഡിവിഷനും ഗുണമേന്മാ നിയന്ത്രണ ടീമും സ്കീയിൽ പ്രവർത്തിക്കുന്നുണ്ട്.
പ്രാദേശിക ഡയറികളിൽ നിന്നും ഫാമുകളിൽ നിന്നുമുള്ള പാൽ, ക്രീം എന്നിവയാണ് ഐസ്ക്രീം നിർമാണത്തിനുള്ള അടിസ്ഥാന ഘടകമായി ഉപയോഗിക്കുന്നത്. പ്രകൃതിദത്ത ചേരുവകളായ കരിമ്പ്, വാനില ബീൻ എക്സ്ട്രാക്ട്, പഴങ്ങൾ എന്നിവയാണ് സ്കീ ഉപയോഗിക്കുന്നത്. കൃത്രിമ നിറങ്ങൾ, ഫ്ലേവർ, സ്റ്റെബിലൈസർ എന്നിവ ഏറ്റവും കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുന്നു എന്നതാണ് സ്കീയുടെ സവിശേഷത.
“ഇറ്റ്സ് സ്കീ ടൈം” ക്യാംപെയ്ൻ ഉപഭോക്താക്കൾക്കിടയിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലം, ഹോളി, പ്രാദേശിക ഉത്സവങ്ങൾ, സർവകലാശാല, സ്കൂൾ ആഘോഷങ്ങൾ തുടങ്ങി എല്ലാ ആഘോഷങ്ങളിലും സ്കീയുടെ ക്യാംപെയ്ൻ ചർച്ചാവിഷയമായിട്ടുണ്ട്.
Last Updated Jun 13, 2024, 3:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]