
ഓരോ ദിവസം കഴിയുന്തോറും ബോക്സ് ഓഫീസിൽ മാന്ത്രികത തീർത്ത സിനിമയാണ് തുടരും. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം പത്ത് ദിവസം പൂർത്തിയാകുന്നതിന് മുൻപ് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. പിന്നാലെ 100 കോടി നേടുന്ന ആദ്യ മലയാള ചിത്രവുമായി തുടരും. ഓവർസീസിൽ ഉൾപ്പടെ റെക്കോർഡ് സൃഷ്ടിച്ച ചിത്രം ആഗോള തലത്തിൽ ഇതുവരെ നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 210.75 കോടിയാണ് തുടരും ആഗോള തലത്തിൽ ഇതുവരെ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് പത്തൊൻപത് ദിവസത്തെ കണക്കാണിത്. ഇന്ത്യാ നെറ്റായി 103.95 കോടി നേടിയ ചിത്രം ഓവർസീസിൽ നിന്നും 90.15 കോടി നേടിയിട്ടുണ്ട്. കേരളത്തിൽ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 100.55 കോടിയാണ് തുടരും നേടിയിരിക്കുന്നത്.
2.3 കോടിയാണ് കഴിഞ്ഞ ദിവസത്തെ തുടരുമിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ. മലയാളത്തിൽ 2.14 കോടി നേടിയപ്പോൾ തെലുങ്കിൽ നാല് ലക്ഷവും തമിഴിൽ 12 ലക്ഷവുമാണ് തുടരും നേടിയത്. നിലവിലെ കണക്ക് പ്രകാരം 1 കോടിയാണ് ഇരുപതാം ദിനത്തിലെ ഇന്ത്യ നെറ്റ്. ഇത് വരും മണിക്കൂറുകളിൽ മാറി മറിയും. റിലീസ് ചെയ്ത് 20-ാം ദിനത്തിലും ബുക്കിങ്ങിൽ മികച്ച പ്രകടനമാണ് തുടരും കാഴ്ചവയ്ക്കുന്നതും. 250 കോടി അടുപ്പിച്ച് തുടരും ഫൈനൽ കളക്ഷൻ ആകുമെന്നാണ് ട്രാക്കർന്മാരുടെ കണക്ക് കൂട്ടലുകൾ.
എമ്പുരാന് ആണ് മോഹന്‍ലാലിന്റേതായി തുടരുമിന് മുന്‍പ് റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജ് ആയിരുന്നു സംവിധാനം. ബിസിനസ് അടക്കം 325 കോടിയാണ് എമ്പുരാന്റെ ബോക്സ് ഓഫീസ് കളക്ഷന്‍. അതേസമയം, ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രങ്ങളില്‍ മൂന്നാം സ്ഥാനത്താണ് തുടരും. എമ്പുരാന്, മഞ്ഞുമ്മല്‍ ബോയ്സ് എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]