
മുംബൈ: ഐപിഎല്‍ ശനിയാഴ്ച പുനരാരംഭിക്കാനിരിക്കെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ കാര്യത്തില്‍ കടുത്ത നിലപാടുമായി ക്രിക്കറ്റ് സൗത്താഫ്രിക്ക. ഐപിഎല്‍ ജൂണ്‍ 3ന് മാത്രമെ പൂര്‍ത്തിയാവൂവെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ടീമിലെ താരങ്ങള്‍ മെയ് 26ന് മുമ്പ് നാട്ടില്‍ തിരിച്ചെത്തണമെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക വ്യക്തമാക്കി. മുന്‍ നിശ്ചയപ്രകാരം മെയ് 25ന് ഐപിഎല്‍ ഫൈനല്‍ നടക്കുകയാണെങ്കില്‍ മാത്രമെ ഇതിന് സാധ്യതയുണ്ടായിരുന്നുള്ളു. എന്നാല്‍ പുതിയ സാഹചര്യത്തിലും നിലപാടില്‍ മാറ്റമില്ലെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചതോടെ ബിസിസിഐ ഉന്നതര്‍ ഇടപെട്ട് പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
ഐപിഎല്ലില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ കോര്ബിന് ബോഷ്(മുംബൈ ഇന്ത്യൻസ്), വിയാന്‍ മുള്‍ഡര്‍(സണ്‍റൈസേഴ്സ് ഹൈദരാബാദ്), മാര്‍ക്കോ യാന്സന്(പഞ്ചാബ് കിംഗ്സ്), ഏയ്ഡന്‍ മാര്‍ക്രം(ഹൈദരാബാദ്), ലുങ്കി എന്‍ഗിഡി(റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു), കാഗിസോ റബാഡ(ഗുജറാത്ത് ടൈറ്റന്‍സ്),റിയാന്‍ റിക്കിള്ടണ്(മുംബൈ ഇന്ത്യൻസ്), ട്രിസ്റ്റന്‍ സ്റ്റബ്സ് (ഡല്‍ഹി ക്യാപിറ്റല്‍സ്) എന്നിവരാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ടീമിലുൾപ്പെട്ട ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ്. മുന്‍ ധാരണപ്രകാരം മെയ് 26നാണ് ഐപിഎല്‍ താരങ്ങളെ ബിസിസിഐ വിട്ടു നല്‍കേണ്ടത്.
30നാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി ഇംഗ്ലണ്ടിലെത്തേണ്ടത്. അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ കളിക്കാത്ത ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഡെവാള്‍ഡ് ബ്രെവിസ്(ചെന്നൈ), ഫാഫ് ഡൂപ്ലെസി, ഡൊണോവന്‍ ഫെരേര(ഡല്‍ഹി ക്യാപിറ്റൽസ്), ജെറാള്‍ഡ് കോട്സി(ഗുജറാത്ത് ടൈറ്റന്‍സ്), ക്വിന്റണ്‍ ഡി കോക്ക്, ആന്റിച്ച് നോര്‍ക്യ(കൊല്‍ക്കത്ത), ഡേവിഡ് മില്ലര്‍(ലക്നൗ), നാന്ദ്രെ ബര്‍ഗര്‍(രാജസ്ഥാന് റോയല്‍സ്), ഹെന്റിച്ച് ക്ലാസന്(ഹൈദരാബാദ്) എന്നിവര്‍ക്ക് ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കാം.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ കളിക്കുന്ന താരങ്ങളോട് മെയ് 31ന് ഇംഗ്ലണ്ടിലെ അരുണ്ഡേലിലെത്താനാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളോട് ക്രിക്കറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുമ്പ് ജൂൺ മൂന്ന് മുതല്‍ ആറ് വരെ സിംബാബ്വെക്കെതിരെ ദക്ഷിണാഫ്രിക്കക്കെതിരെ പരിശീലന മത്സരം കളിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]