
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം [email protected] എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാന്‍ പറ്റിയ നല്ല രുചികരമായ പച്ചമാങ്ങാ മോര് കറി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
പച്ചമാങ്ങ – 1 കപ്പ്
തേങ്ങ -2 കപ്പ്
പച്ചമുളക് – 4 എണ്ണം
ജീരകം -1 സ്പൂൺ
മഞ്ഞൾ പൊടി -1 സ്പൂൺ
ഉപ്പ് -2 സ്പൂൺ
തൈര് -3 കപ്പ്
എണ്ണ -2 സ്പൂൺ
കടുക് -1 സ്പൂൺ
ചുവന്ന മുളക് -3 എണ്ണം
കറിവേപ്പില -2 തണ്ട്
തയ്യാറാക്കുന്ന വിധം
പച്ചമാങ്ങ തൊലി കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഇനി കുറച്ചു വെള്ളവും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് നന്നായി വേവിച്ചെടുക്കുക. വെന്തതിന് ശേഷം ഇതിലേയ്ക്ക് തേങ്ങ, പച്ചമുളക്, ജീരകം, മഞ്ഞൾപൊടി എന്നിവ ചേര്‍ത്ത് അരച്ചത് ഇട്ടുകൊടുക്കുക. ശേഷം ഈ മിശ്രിതം നന്നായിട്ടൊന്ന് തിളച്ച് കുറുകിയതിനുശേഷം തീ ഓഫ് ചെയ്യുക. എന്നിട്ട് ഇതിലേക്ക് ഒട്ടും പൊളിയില്ലാത്ത തൈര് നന്നായിട്ട് മിക്സിയിൽ ഒന്ന് അടിച്ചതിനുശേഷം ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്ക് കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്ത് താളിച്ചു ഒഴിച്ചു കൊടുക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]