
കോട്ടയം: ഏറ്റുമാനൂരിൽ ഡോക്ടറുടെ വീടിന് നേരെ ആക്രമണം. ഏറ്റുമാനൂർ സ്വദേശി സിനി ജോർജ്ന്റെ വീടിന് നേരെയാണ് പുലർച്ചെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെയാണ് അപരിചിതനായ ഒരാൾ വീട്ടിൽ എത്തി ബഹളം വെച്ചതെന്നാണ് സിനി ജോർജ് പറയുന്നത്. വീടിന്റെ വാതിലും ജനലും തകർക്കാൻ ശ്രമിച്ചു. കാറിന്റെ ചില്ലുകൾ പൂർണമായും അടിച്ചു തകർത്തു. ഇവർ വിവരമറിയിച്ചതനുസരിച്ച് ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. ഇയാൾ മാനസിക പ്രശ്നങ്ങളുള്ള ആളാണെന്നാണ് സംശയം. വയനാട് സ്വദേശി എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പുലർച്ചെ മറ്റ് ചില വീടുകളുടെ മുന്നിലെത്തിയും ബഹളം വെച്ചിരുന്നുവെന്നാണ് വിവരം. ഇയാൾക്ക് വിശദമായ വൈദ്യ പരിശോധന നടത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]