
തിരുവനന്തപുരം: സി ബി എസ് ഇ പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ പത്തിലും പ്ലസ്ടൂവിലും തിരുവനന്തപുരം മേഖല ഇത്തവണയും മികവ് പുലർത്തി. പത്താം ക്സാസ് പരീക്ഷയിൽ 99.79 ശതമാനത്തോടെ വിജയവാഡയ്ക്കൊപ്പം തിരുവനന്തപുരം മേഖല ഒന്നാമതായി. 12 -ാം ക്ലാസിൽ പക്ഷെ ഒരുപടി പിന്നോട്ട് പോയി. കഴിഞ്ഞവർഷം വിജയ ശതമാനത്തിൽ മുന്നിൽ ആയിരുന്ന തിരുവനന്തപുരം മേഖല ഇത്തവണ 99.32 ശതമാനവുമായി രണ്ടാം സ്ഥാനത്തായി. 99.60 ശതമാനം വിജയവുമായി വിജയവാഡ ഒന്നാമതായി.
മൊത്തം പരീക്ഷയിൽ പത്താം ക്ലാസിൽ 93.66 ശതമാനം പേർ വിജയിച്ചപ്പോൾ 88.39% ശതമാനമാണ് പ്ലസ് ടുവിലെ വിജയം. 2371939 വിദ്യാർത്ഥികൾ എഴുതിയ സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ 93.66 ശതമാനമാണ് വിജയം. 89.39 ആണ് പന്ത്രണ്ടാം ക്ലാസിലെ ഇത്തവണത്തെ സി ബി എസ് ഇ വിജയശതമാനം. പത്തിലും പ്ലസ്ടുവിലും പെൺകുട്ടികൾ തന്നെയാണ് വിജയത്തിളക്കത്തിൽ മുന്നിൽ. 95% പെൺകുട്ടികൾ പത്താം ക്ലാസിൽ വിജയം കൈവരിച്ചപ്പോൾ 91.64 ആണ് പ്ലസ്ടുവിലെ പെൺകുട്ടികളുടെ വിജയശതമാനം. 92.63% ആൺകുട്ടികൾ 10 -ാം ക്ലാസിൽ വിജയം കൈവരിച്ചപ്പോൾ 85.7 ആണ് പ്ലസ് ടുവിൽ വിജയ ശതമാനം. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പരീക്ഷയെഴുതിയ 95 ശതമാനം വിദ്യാർഥികൾ പത്താം ക്ലാസിൽ വിജയം നേടിയപ്പോൾ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും പ്ലസ് ടു പാസാകാൻ കഴിഞ്ഞു. സി ബി എസ് ഇ പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങൾ അറിയിച്ചു. ദൃഢനിശ്ചയത്തിന്റെയും അച്ചടക്കത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് പരീക്ഷയിലെ വിജയമെന്ന് മോദി എക്സിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]