
തിരുവനന്തപുരം: കർഷകരിൽ നിന്നും നെല്ല് സംഭരിക്കുമ്പോൾ വെള്ള അരിയുടെ നെല്ല് സംഭരിക്കുന്നതിന് സപ്ലൈകോ വിമുഖത കാണിക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. പുഴുക്കലരിയുമായി കലർത്തി വെള്ള അരി സംഭരണത്തിനായി നൽകുമ്പോൾ എഫ് സി ഐ യുടെ ഗുണമേന്മാ പരിശോധനയിൽ നിരസിക്കപ്പെടുന്നുണ്ട്. ആയതിനാൽ വെള്ള അരിയുടെ നെല്ലും പുഴുക്കലരിയുടെ നെല്ലും കൂടിക്കലരാത്ത വിധം വേർതിരിച്ച് വെവ്വേറെ ചാക്കുകളിലായാണ് നൽകേണ്ടത്. ഇത്തരത്തിൽ വേർതിരിച്ചു നൽകുന്ന നെല്ല് സപ്ലൈകോയുടെ നേതൃത്വത്തിൽ കൃത്യമായി തന്നെ സംഭരിക്കുന്നുണ്ടെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതേസമയം, സ്കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന ഫെയറിൽ 15 മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സ്കൂൾ ഫെയർ 2025ന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഫോർട്ടിലെ പീപ്പിൾസ് ബസാറിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാർത്ഥികൾക്കാവശ്യമായ ബാഗ്, കുട, നോട്ട്ബുക്ക്, ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾ മേളയിൽ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് കുറച്ച് പൊതു സമൂഹത്തിന് പരമാവധി സഹായം നൽകുക എന്നതാണ് ലക്ഷ്യം. സപ്ലൈകോയും, സഹകരണ സ്ഥാപനങ്ങളുമടക്കം നടത്തുന്ന വിപണി ഇടപെടൽ മാതൃകാപരമാണ്. ന്യായ വിലക്ക് ഉന്നത ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ താലൂക്ക്, ജില്ലാതലങ്ങളിൽ ഫെയറിലൂടെ ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]