
ഫുഡ് ഡെലിവറി ഭീമനായ സ്വിഗ്ഗി ഹോംസ്റ്റൈൽ മീൽസ് ഡെലിവറി ചെയ്യാൻ ഒരുങ്ങുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹോംസ്റ്റൈൽ മീൽ ഡെലിവറി സേവനം സ്വിഗ്ഗി പുനരാരംഭിക്കുന്നത്. ആരോഗ്യകരവും വീട്ടിൽ പാകം ചെയ്തതുമായ ഭക്ഷണം മിതമായ നിരക്കിൽ നൽകുക എന്നതാണ് സ്വിഗ്ഗി ലക്ഷയമിടുന്നത്.
എന്താണ് ഹോംസ്റ്റൈൽ മീൽസ്?
2019-ലാണ് സ്വിഗ്ഗി ഈ സേവനം ആദ്യമായി അവതരിപ്പിച്ചത്. എന്നാൽ കൊവിഡ് എത്തിയതോടുകൂടി ഇതിന്റെ ഡിമാൻഡ് കുറഞ്ഞു. തുടർന്ന് ഈ സേവനം സ്വിഗ്ഗി നിർത്തലാക്കി. ഇപ്പോൾ വീണ്ടും ഇതേ സേവനം പുനരാരംഭിക്കുന്നതിലൂടെ ഡെയ്ലി ഫ്ലെക്സിബിൾ സബ്സ്ക്രിപ്ഷൻ ഓപ്ഷനുകൾ സ്വിഗ്ഗി വാഗ്ദാനം ചെയ്യുന്നു. മൂന്ന് ദിവസം മുതൽ ഒരു മാസം വരെയുള്ള പ്ലാനുകൾ തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് അവസരമുണ്ട്. സ്വിഗ്ഗിയുടെ ഈ നീക്കം സൗകര്യപ്രദവും താങ്ങാനാവുന്നതുമായ വിലയിൽ ആരോഗ്യകരമായ ഭക്ഷണം ഇഷ്ടപ്പെടുന്നവരെ ലക്ഷ്യം വെച്ചാണ്. സ്വിഗ്ഗി ഡെയ്ലി എന്ന സേവനത്തിലൂടെ വീട്ടിൽ പാകം ചെയ്ത ഭക്ഷണം സ്വിഗ്ഗി വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ ഉൾപ്പെടെ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.
ഭക്ഷണം ചില ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും സമയബന്ധിതമായി ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുമെന്നും സ്വിഗ്ഗി ഉറപ്പാക്കുന്നുണ്ട്. സ്വിഗ്ഗിയുടെ പോലെത്തന്നെ സൊമാറ്റോയും ഇത്തരത്തിലുള്ള സേവനം ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. സൊമാറ്റോ എവരിഡേ എന്ന പേരിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. വീട്ടിൽ പാകം ചെയ്ത ഭക്ഷണം നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കാൻ കഴിയുന്ന ഒരു സേവനം എന്ന നിലയിലാണ് സ്വിഗ്ഗി ഡെയ്ലിയും സൊമാറ്റോ എവരിഡേയും പ്രവർത്തിക്കുക.
Last Updated May 14, 2024, 6:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]