
തിരുവനന്തപുരം: കിണറ്റിൽ വീണ കാളക്കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന. വിളപ്പിൽശാല ചൊവ്വള്ളൂരിലെ സാം കുഞ്ഞിന്റെ രണ്ടു വയസ്സ് പ്രായമുള്ള കാളയാണു അയൽവാസിയുടെ കിണറ്റിൽ വീണത്. കാളക്കുട്ടിയെ തിരക്കി നടന്നപ്പോഴാണ് കിണറ്റിൽ കണ്ടെത്തിയത്. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.
കാട്ടാക്കട നിലയത്തിൽ നിന്നും എത്തിയ സേനയിൽ മഹേന്ദ്രൻ, മനോജ് മോഹൻ എന്നിവർ കിണറ്റിൽ ഇറങ്ങുകയായിരുന്നു. വാട്ടർ സ്പ്രേ ഹോസ് വച്ച് കെട്ടി ആണ് കാളക്കുട്ടിയെ പുറത്ത് എത്തിച്ചത്. കിണറിൻ്റെ ഒരുഭാഗം ജെസിബി ഉപയോഗിച്ച് മണ്ണ് ഇടിച്ചു മാറ്റിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഞായറാഴ്ച രാവിലെ 7നാണ് തൊഴുത്തിൽ കെട്ടിയിരുന്ന കാള കയർ പൊട്ടിച്ചോടി പൊക്കം കുറഞ്ഞ സംരക്ഷണ ഭിതിയുള്ള കിണറ്റിൽ വീണത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശരത് ചന്ദ്രകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ദിപിൻ ജി എസ്, ഗോപന് ജി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ വിനോദ് ഡി ഹോം ഗാർഡ് വിനോദ് കുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Last Updated May 13, 2024, 8:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]