
മുബൈ: മുബൈയില്‍ കനത്ത മഴയിലും പൊടിക്കാറ്റിലും വ്യാപക നാശനഷ്ടം. മുബൈ ഘാഡ്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിന് മുകളിൽ തകർന്നുവീണു. സംഭവത്തെതുടര്‍ന്ന് നിരവധി വാഹനങ്ങൾ കുടുങ്ങികിടക്കുകയാണ്. സ്ഥലത്ത് അഗ്നിരക്ഷാസേ സേന രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തില്‍ 35 പേർക്ക് പരിക്കേറ്റു. 100 ലധികം ആളുകൾ കുടുങ്ങികിടക്കുന്നതായാണ് സംശയം. ബോര്‍ഡ് മുകളിലേക്ക് തകര്‍ന്നുവീണതോടെയാണ് വാഹനങ്ങള്‍ അടിയില്‍ കുടുങ്ങിയത്. വാഹനങ്ങളിലുണ്ടായിരുന്നവരെയും പുറത്തെത്തിക്കാനുള്ള നീക്കം നടന്നുകൊണ്ടിരിക്കുകയാണ്.
പരസ്യ ബോര്‍ഡ് നീക്കം ചെയ്ത് ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. അതേസമയം, മഴയെ തുടര്‍ന്ന് കാഴ്ച്ചാപരിധി കുറഞ്ഞതോടെ മുംബൈ വിമാനത്താവളത്തിൽ നിരവധി വിമാന സർവീസുകൾ വൈകി. വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. മുബൈയിലെ ജോഗേശ്വരിയിൽ ഓട്ടോ റിക്ഷയ്ക്ക് മേൽ വീണ് ഒരാൾക്ക് സാരമായി പരിക്കേറ്റു.
Last Updated May 13, 2024, 7:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]