
ലക്നൗ: ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 167 റണ്‍സ് വിജയലക്ഷ്യം. 49 പന്തില്‍ 63 റണ്‍സെടുത്ത റിഷഭ് പന്താണ് ടീമിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. ചെന്നൈക്ക് വേണ്ടി രവീന്ദ്ര ജഡേജ, മതീഷ പതിരാന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി ലക്നൗവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. ആര് അശ്വിനും ഡെവോണ്‍ കോണ്‍വേയും പുറത്തായി. ഷെയ്ഖ് റഷീദ്, ജാമി ഓവര്‍ടോണ്‍ എന്നിവര്‍ ടീമിലെത്തി. ലക്നൗ ഒരു മാറ്റം വരുത്തി. മിച്ചല്‍ മാര്‍ഷ് തിരിച്ചെത്തി. ഹിമത് സിംഗ് പുറത്തായി.
മോശം തുടക്കമായിരുന്നു ലക്നൗവിന്. സ്കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ എയ്ഡന്‍ മാര്‍ക്രം (6), നിക്കോളാസ് പുരാന് (8) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. മാര്‍ക്രമിനെ ഖലീല്‍ അഹമ്മദ് മടക്കിയപ്പോള്‍, പുരാന് അന്‍ഷൂല്‍ കാംബോജിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് മിച്ചല്‍ മാര്‍ഷ് (25 പന്തില്‍ 30) – പന്ത് സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ മാര്‍ഷിനെ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു.
തുടര്‍ന്നെത്തിയ ആയുഷ് ബദോനി (22), അബ്ദുള്‍ സമദ് (2) എന്നിവര്‍ ഭേദപ്പെട്ട സംഭാവന നല്കി. ഇതിനിടെ പന്ത് പുറത്താവുകയും ചെയ്തു. 49 പന്തുകള്‍ നേരിട്ട താരം നാല് വീതം സിക്സും ഫോറും നേടി. ഷാര്‍ദുല്‍ താക്കൂര്‍ (6) അവസാന പന്തില്‍ പുറത്തായി. ഡേവിഡ് മില്ലര്‍ (0) പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം…
ലക്നൗ സൂപ്പര്‍ ജയന്റ്സ്: എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പുരാന്, ആയുഷ് ബദോനി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ശാര്‍ദുല്‍ താക്കൂര്‍, ആവേശ് ഖാന്, ആകാശ് ദീപ്, ദിഗ്വേഷ് രാത്തി.
ഇംപാക്ട് സബ്: രവി ബിഷ്ണോയ്, പ്രിന്‍സ് യാദവ്, ഷഹബാസ് അഹമ്മദ്, മാത്യു ബ്രീറ്റ്സ്കെ, ഹിമ്മത് സിംഗ്
ചെന്നൈ സൂപ്പര്‍ കിംഗ്സ്: ഷെയ്ഖ് റഷീദ്, രചിന് രവീന്ദ്ര, രാഹുല്‍ ത്രിപാഠി, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, ജാമി ഓവര്ട്ടണ്, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.
ഇംപാക്ട് സബ്സ്: ശിവം ദുബെ, കമലേഷ് നാഗര്‍കോട്ടി, രാമകൃഷ്ണ ഘോഷ്, സാം കുറാന്, ദീപക് ഹൂഡ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]