
നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് അതിഥിത്തൊഴിലാളി മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ താമരശ്ശേരി–മുക്കം സംസ്ഥാന പാതയിൽ ഓമശേരിക്കു സമീപം മുടൂരിൽ നിയന്ത്രണംവിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് മറിഞ്ഞ് അതിഥിത്തൊഴിലാളി മരിച്ചു. മുടൂരിലെ ക്രഷർ യൂണിറ്റിലെ ജീവനക്കാരനായ ബിഹാർ സ്വദേശി ബീട്ടുവാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ബന്ധുവും മങ്ങാട് പ്രവർത്തിക്കുന്ന ക്രഷറിലെ ജീവനക്കാരനുമായ സ്വദേശി ശരവണിന്റെ നില അതീവ ഗുരുതരമാണ്. ബീട്ടുവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ.