
‘രക്തം കൊണ്ട് കഥയെഴുതി; ഇത് ഞങ്ങളുടെ പോരാട്ടം’: വിഷുദിനത്തിൽ വേറിട്ട പ്രതിഷേധവുമായി സിപിഒ ഉദ്യോഗാർഥികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ വിഷുദിനത്തിൽ വേറിട്ട പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിക്കുന്ന വനിതാ സിപിഒ . സ്വന്തം രക്തം കൊണ്ടെഴുതിയ പ്ലക്കാർഡുകളുമായാണ് ഉദ്യോഗാർഥികൾ പ്രതിഷേധിച്ചത്. സമരത്തിന്റെ 13–ാം ദിനത്തിലായിരുന്നു സിപിഒ ഉദ്യോഗാർഥികളുടെ വേറിട്ട സമരം. കാലാവധി ഏപ്രിൽ 19ന് അവസാനിക്കാനിരിക്കെ വരും ദിവസങ്ങളിൽ പോരാട്ടം കടുപ്പിക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം.
‘‘നാല് വർഷത്തെ ഞങ്ങളുടെ അധ്വാനമാണ് ഈ ലിസ്റ്റ്. ഏപ്രിൽ 19ന് കാലാവധി അവസാനിക്കും. ഞങ്ങളുടെ ചോര കണ്ടിട്ടെങ്കിലും സർക്കാരിന്റെ മനസ് മാറുമെന്നാണ് പ്രതീക്ഷ. രക്തം കൊണ്ട് ഞങ്ങൾ കഥയെഴുതി; അങ്ങനെ ഞങ്ങൾ പോരാടി.’’ – ഉദ്യോഗാർഥികൾ പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചാണ് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനു മുന്നിലെ പ്രതിഷേധത്തിന് എത്തിയത്. നേരത്തേ മുട്ടിലിഴഞ്ഞും ഉദ്യോഗാർഥികൾ പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയുമായി ചർച്ചക്ക് ശ്രമിച്ചിരുന്നെങ്കിലും സമയമില്ലെന്ന മറുപടിയാണ് ഓഫിസിൽനിന്നു ലഭിച്ചതെന്നും ഉദ്യോഗാർഥകൾ പറയുന്നു.