
മകൻ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെന്ന് ആരോപണം; പിതാവിനെ കുത്തിക്കൊന്ന ബന്ധു പിടിയിൽ
പത്തനംതിട്ട∙ തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ സ്വദേശി മനോജ് (34) ആണ് മരിച്ചത്.
സംഭവത്തിൽ ബന്ധുവും അയൽവാസിയുമായ രാജനെ പൊലീസ് പിടികൂടി. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
Latest News
ഇന്നലെ രാത്രി 11.15 നായിരുന്നു സംഭവം. ലൈഫ് പദ്ധതിയിൽ അനുവദിച്ച പണം മനോജിന്റെ മകൻ കൈക്കലാക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടന്നത്.
പണം ലഭിച്ച അക്കൗണ്ടിന്റെ എടിഎം കാർഡ് മനോജിന്റെ മകന്റെ കയ്യിലുണ്ടെന്ന് രാജൻ ആരോപിച്ചിരുന്നു. ഈ മുൻവിരോധമാണ് കൊലപാതക കാരണമെന്നാണ് പൊലീസ് പറയുന്നത്.
അക്രമണത്തിനിടെ രാജനും പരുക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]