
മദ്യലഹരിയിൽ കാറോടിച്ച് പൊലീസുകാരന്റെ പരക്കം പാച്ചിൽ; 2 വാഹനങ്ങൾ ഇടിച്ചിട്ടു, ഒടുവിൽ…– വിഡിയോ
തൃശൂർ∙ മാളക്കു സമീപം മേലഡൂരിൽ മദ്യലഹരിയിൽ കാറോടിച്ച പൊലീസുകാരൻ അറസ്റ്റിൽ. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജാണ് മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയത്.
ഇയാൾ സഞ്ചരിച്ചിരുന്ന കാർ മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ചശേഷം നിർത്താതെ പോകുകയായിരുന്നു. തുടർന്ന് കാർ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു.
Latest News
ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തു. മാള പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി.
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ പ്രതി മദ്യപിച്ചതായി സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് അനുരാജിനെതിരെ കേസെടുത്തിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]