
തൃശൂർ: ഐശ്വര്യത്തിന്റേയും കാർഷിക സമൃദ്ധിയുടെയും ഓർമകൾ പുതുക്കി ഇന്ന് വിഷു. കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി, കണിക്കൊപ്പം കൈനീട്ടവും നല്കി നാടും നഗരവുമെല്ലാം വിഷു ആഘോഷത്തിന്റെ തിരക്കിലാണ്. വിഷുക്കണി ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ 2.45 മുതലായിരുന്നു. മേല്‍ശാന്തി കവപ്രമാറത്ത് അച്യുതന് നമ്പൂതിരി പുലര്‍ച്ചെ കണ്ണനെ കണി കാണിച്ച് വിഷുക്കൈനീട്ടം നല്കി.
ശബരിമലയിലും ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. നട തുറന്ന് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി. പുലർച്ചെ 4 മണി മുതൽ രാവിലെ 7 മണിവരെയാണ് ദർശന സമയം. വലിയ തരത്തിലുള്ള തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇന്നലെ തന്നെ മുപ്പതിനായിരം ആലുകൾ ബുക്ക് ചെയ്തിരുന്നു. തീർത്ഥാടനത്തിന് എത്തിയ ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി. പൂർണ്ണമായും അലങ്കരിച്ച നിലയിലാണ് സന്നിധാനം. വിഷു പ്രമാണിച്ച് പ്രത്യേക പൂജകളുണ്ട്. ഇത്തവണ വിഷുക്കൈനീട്ടമെന്ന രീതിയിൽ അയ്യപ്പചിത്രമുള്ള ലോക്കറ്റുകൾ ദേവസ്വം ബോർഡ് സമ്മാനിക്കും. രാവിലെ 10മണിക്ക് മന്ത്രി വിഎൻ വാസവൻ ഈ ലോക്കറ്റുകൾ പുറത്തിറക്കും. ഓൺലൈൻ വഴിയായി ഈ ലോക്കറ്റുകൾ വാങ്ങാൻ കഴിയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]