
ഇടുക്കി അടിമാലിയിൽ വയോധികയായ ഫാത്തിമ കാസിമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. പാലക്കാട് നിന്നാണ് പ്രതികൾ പിടിയിലായത്.
കൊല്ലം കിളിമാനൂർ സ്വദേശികളായ അലക്സ് കെ ജെ, കവിത എന്നിവരാണ് പ്രതികൾ. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത് വയോധികയെ കൊന്നത് കഴുത്തറുത്താണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം എന്നാണ് പൊലീസിന്റെ നിഗമനം. ഫാത്തിമയുടെ സ്വർണ്ണമാല നഷ്ടമായിട്ടുണ്ട്.
വീട് വാടകയ്ക്ക് ചോദിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത് എന്നാണ് സംശയം. കൊല്ലം സ്വദേശികളായ സ്ത്രീയെയും പുരുഷനെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികൾ കുടുങ്ങുകയായിരുന്നു. Story Highlights: idukki old woman murder investigation
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]