
ചതിക്കപ്പെട്ടിട്ടുണ്ട് ; ആദ്യത്തെ കാമുകനാണ് ചതിച്ചത്, അവനൊരു വൃത്തികെട്ടവനായിരുന്നു ; ആദ്യ കാമുകനെക്കുറിച്ച് തുറന്ന് പറഞ്ഞ് വിദ്യാ ബാലൻ സ്വന്തം ലേഖകൻ ബോളിവുഡിലെ താരസുന്ദരിയാണ് വിദ്യാ ബാലന്. ശക്തമായ വേഷങ്ങളിലൂടെ അമ്പരപ്പിക്കാറുള്ള താരം തന്റെ നിലപാടുകള്‍ വ്യക്തമാക്കാനും മടികാണിക്കാറില്ല.
ഇപ്പോള്‍ ശ്രദ്ധനേടുന്നത് തന്റെ ആദ്യത്തെ കാമുകനെക്കുറിച്ചുള്ള വിദ്യാ ബാലന്റെ തുറന്നു പറച്ചിലാണ്. ആദ്യ കാമുകന് തന്നെ ചതിച്ചെന്നാണ് താരം പറഞ്ഞത്.
തന്നെ ഏറ്റവും വേദനിപ്പിച്ചിട്ടുള്ള ആളാണ് ആദ്യ കാമുകനെന്നും താരം വ്യക്തമാക്കി. ഞാന്‍ ചതിക്കപ്പെട്ടിട്ടുണ്ട്.
എന്റെ ആദ്യത്തെ കാമുകനാണ് എന്നെ ചതിച്ചത്. അവനൊരു വൃത്തികെട്ടവനായിരുന്നു.
ഞങ്ങള്‍ വേര്പിരിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു, വാലന്റൈന്‍സ് ഡേയ്ക്ക് കോളജില്‍ വച്ച് അപ്രതീക്ഷിതമായി അവനെ കണ്ടു. തന്റെ മുന്‍ കാമുകിയെ കാണാന്‍ പോവുകയാണ് എന്നാണ് അവന് പറഞ്ഞത്.
ഞാന്‍ ഞെട്ടിപ്പോയി. അവന് എന്നെ തകര്‍ത്തുകളഞ്ഞു.
എന്നാല്‍ അതിലും നല്ല കാര്യങ്ങള്‍ ഈ ജീവിതത്തില്‍ എനിക്കായി ഞാന്‍ ചെയ്തിട്ടുണ്ട്. – വിദ്യാ ബാലന് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
താന്‍ ഒരു സീരിയല്‍ പ്രണയിനിയായിരുന്നില്ല എന്നാണ് വിദ്യാ ബാലന് പറയുന്നത്.. വളരെ കുറച്ച് പുരുഷന്മാരെ മാത്രമേ താന്‍ പ്രണയിച്ചിട്ടുള്ളൂ.
ആദ്യമായി ഗൗരവത്തോടെ കണ്ട പ്രണയത്തിലെ പുരുഷനെ തന്നെയാണ് വിവാഹം ചെയ്തതതെന്നും താരം പറഞ്ഞു.
നിര്‍മാതാവ് സിദ്ധാര്‍ത്ഥ് റോയ് കപൂറാണ് വിദ്യാ ബാലന്റെ ഭര്‍ത്താവ്. 2012ലായിരുന്നു ഇവരുടെ വിവാഹം.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]