
വിഷു ദിനത്തിൽ ക്ഷേത്രങ്ങളിൽ ദർശനം നടത്തി വയനാട് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. ഇന്ന് ചരിത്ര പ്രസിദ്ധമായ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി. ഭാര്യക്കൊപ്പമാണ് ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
അതിരാവിലെ ക്ഷേത്രത്തിൽ എത്തി വിഷുക്കണി കാണുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. വിഷു കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമാണ്. വയനാടിന് പ്രത്യേകതകൾ ഉള്ള ഉത്സവമാണ് വിഷു. കൃഷിക്കാരും കർഷക തൊഴിലാളികളും കൂടുതൽ ഉള്ളത് വായനാട്ടിലാണ്. വിഷുവിന് സമാനമായ ആഘോഷങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ട്.
Read Also:
പുതുവർഷം വയനാട്ടിലെയും കേരളത്തിലെയും ദുരിതങ്ങളെല്ലാം മാറി ഐശ്യര്യവും സമൃദ്ധിയും സന്തോഷവും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു. നാളെ പ്രധാനമന്ത്രി വരുന്നതുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരത്തേക്ക് പോകും. വയനാട്ടിൽ വന്ന് പോകുന്നവരെയല്ല സ്ഥിരം എംപിയെ യാണ് ആവശ്യമെന്ന് ജനങ്ങൾ പറഞ്ഞു കഴിഞ്ഞു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിച്ചയാളാണ് പഴശിരാജ. അദ്ദേഹത്തെ തമസ്കരിക്കാനാണ് നോക്കുന്നത്. ടിപ്പു സുൽത്താനെ ഗ്ലോറിഫൈ ചെയ്യാനാണ് ശ്രമിക്കുന്നത്. പഴശ്ശിരാജയുടെ ചരിത്രം ജനങ്ങൾ കൂടുതൽ അറിയണമെന്നും കെ സുരേന്ദ്രൻ 24നോട് പറഞ്ഞു.
Story Highlights : K Surendran Visited Temples Vishu 2024
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]