
ആലപ്പുഴ: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. നോർത്ത് പൊലീസ് സംഘവും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ ആലപ്പുഴ നഗരസഭ ആറാട്ടുവഴി വാർഡിൽ ബംഗ്ലാവുപറമ്പ് വീട്ടിൽ അൻഷാദി (34)നെയാണ് പിടികൂടാനായത്.
നോർത്ത് പൊലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, എസ് ഐ സെബാസ്റ്റ്യൻ പി ചാക്കോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 2.98 ഗ്രാം എം ഡി എം എ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വരും ദിവസങ്ങളിലും ലഹരിമരുന്ന് പരിശോധന തുടരുമെന്ന് ഇൻസ്പെക്ടർ അറിയിച്ചു.
ഗ്രേഡ് എസ് ഐ സാനു, എ എസ് ഐ. സുമേഷ്, സീനിയർ സി പി ഒമാരായ റോബിൻസൺ, അനിൽകുമാർ, സി പി ഒമാരായ വിനു, മഹേഷ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡംഗങ്ങളായ വിഷ്ണു, അഗസ്റ്റിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ കഴുത്തിൽ ക്യൂ ആർ കോഡുള്ള ഒരു ലോക്കറ്റ്; പൊലീസ് സ്കാൻ ചെയ്തു, വിനായകിന് കുടുംബത്തെ തിരികെ കിട്ടി ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം… Last Updated Apr 14, 2024, 1:17 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]