
ചെന്നൈ: ദളപതി വിജയ് നായകനാകുന്ന ചിത്രം ദ ഗോട്ടിന്റെ ഒരോ അപ്ഡേറ്റും വലിയ തോതിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നത്. വെങ്കിട് പ്രഭു വിജയ് എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതിനപ്പുറം ഒരു ടൈം ട്രാവല്‍ ഫാന്റസിയാണ് ചിത്രം എന്നതും കൌതുകം വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതിനിടിയിലാണ് പുതിയ അപ്ഡേറ്റ് എത്തുന്നത്.
തമിഴ്നാട്ടില്‍ ഏപ്രില്‍ 14 തമിഴ് പുത്താണ്ടാണ്. സാധാരണ വലിയ റിലീസുകള്‍ വരാറുള്ള ദിവസമാണ് ഇത്. എന്നാല്‍ ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണം കത്തി നില്ക്കുന്നതിനാല് ഇത്തവണ വലിയ റിലീസുകള്‍ ഇല്ല. അതിനാല്‍ തന്നെ അതിന്റെ ക്ഷീണം തീര്‍ക്കാനാണ് ദ ഗോട്ടില്‍ വിജയ് പാടിയ ആദ്യ സിംഗിള്‍ ഞായറാഴ്ച വൈകീട്ട് എത്തുന്നത്. യുവന് ശങ്കരരാജയാണ് ദ ഗോട്ടിന്റെ സംഗീതം.
ദ ഗോട്ട് എന്ന വിജയ് സിനിമയുടെ ചിത്രീകരണം കഴിഞ്ഞ മാസം തിരുവനന്തപുരത്തും നടന്നിരുന്നു. ക്ലൈമാക്സാണ് തിരുവനന്തപുരത്ത് ചിത്രീകരിച്ചത്. ദ ഗോട്ടിന്റെ മറ്റൊരു പ്രധാന ഭാഗത്തിന്റെ ചിത്രീകരണം ഇപ്പോള്‍ ദുബായില്‍ നടക്കുന്നു എന്നാണ് വിവരം. ചിത്രം സെപ്തംബര്‍ 5ന് റിലീസാകും എന്ന് അടുത്തിടെ അപ്രതീക്ഷിതനായി അപ്ഡേറ്റ് വന്നിരുന്നു.
കേരളത്തിലെത്തിയ വിജയ്യ്ക്ക് ലഭിച്ച സ്വീകരണത്തിന്റെ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. കേളത്തിലും വലിയ ആരാധകരുള്ള ഒരു താരവുമാണ് ദളപതി വിജയ്. വിജയ്യുടെ ലിയോയാണ് തമിഴ് സിനിമകളുടെ കളക്ഷനില്‍ കേരള ബോക്സ് ഓഫീസില്‍ ഒന്നാം സ്ഥാനത്തും ഉള്ളത്. തിരുവനന്തപുരത്ത് ആരാധകര്‍ക്കൊപ്പം വിജയ്‍യെടുത്ത സെല്‍ഫി ഫോട്ടോ വമ്പൻ ഹിറ്റായിരുന്നു.
രണ്ട് കാലഘട്ടത്തിലുള്ള വിജയ് ചിത്രത്തില്‍ വരുന്നുണ്ടെന്നാണ് വിവരം. ഇതില്‍ ചെറുപ്പക്കാരനായ വിജയിയെ അവതരിപ്പിക്കാന്‍ സംവിധായകൻ വെങ്കട് പ്രഭുവിന്റെ ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് ദ ഗോട്ടിന്റെ തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. ജയറാം അടക്കം വലിയൊരു താര നിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എജിഎസ് എന്റര്‍ടെയ്മെന്റാണ് ചിത്രത്തിന്റെ നിര്‍മ്മാണം.