
‘ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ. നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം [email protected] എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്…’
ഈ വിഷുവിന് നല്ല കിടിലന്‍ രുചിയില്‍ പുളി ഇഞ്ചി അഥവാ ഇഞ്ചി കറി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ…
ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 കപ്പ്
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – 1 തണ്ട്
പുളി – നാരങ്ങ വലിപ്പമുള്ള പന്ത്
മുളകുപൊടി – ½ ടേബിൾ സ്പൂൺ
മഞ്ഞൾപൊടി – 1 നുള്ള്
കായം – 1 നുള്ള്
ശർക്കര പൊടിച്ചത് – ഒന്നര ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – 2½ ടേബിൾ സ്പൂൺ
കടുക് – ½ ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിയുക. 1½ കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ പുളി അലിയിക്കുക. വിത്തുകളും വെള്ളത്തിൽ ലയിക്കാത്ത കഷണങ്ങളും നീക്കം ചെയ്യുക. ഒരു പാനിൽ 2½ ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇത് തെളക്കുമ്പോൾ ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, കറിവേപ്പില, അൽപം ഉപ്പ് എന്നിവ ചേർക്കുക. ഇത് ഇടത്തരം ചൂടിൽ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക. ശേഷം തീ കുറയ്ക്കുക. എന്നിട്ട് മുളക്, മഞ്ഞൾ, കായം പൊടികൾ എന്നിവ ചേർക്കുക. കുറച്ച് സെക്കൻഡ് ഇത് ഇളക്കുക. അടുത്തതായി പുളി അലിയിച്ച വെള്ളവും ഉപ്പും ചേർക്കുക. ഗ്രേവി കട്ടിയാകുന്നതുവരെ ഇടത്തരം ചൂടിൽ തുടർച്ചയായി ഇളക്കുക. ചതച്ച ശർക്കര ചേർത്ത് നന്നായി യോജിപ്പിച്ച് അലിയിക്കുക. പുളി ഇഞ്ചി ഉണങ്ങിയ പാത്രത്തിലേക്ക് മാറ്റി 1 മണിക്കൂറിന് ശേഷം മാത്രം ഉപയോഗിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]