

ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട്ടമ്മയ്ക്ക് പരിക്ക് ; അപകടത്തിൽ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു
സ്വന്തം ലേഖകൻ
കോഴിക്കോട്: മുക്കത്ത് ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട്ടമ്മക്ക് പരിക്ക്. അഗസ്ത്യമുഴി സ്വദേശി ഇരിക്കാലിക്കൽ ചന്ദുകുട്ടിയുടെ ഭാര്യ തങ്കത്തിനാണ് പരിക്കേറ്റത്.
ഓട് പൊട്ടിവീണ് തലക്ക് പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു.ശനിയാഴ്ച വൈകിട്ട് പെയ്ത വേനൽ മഴയിലും കാറ്റിലും മുക്കത്ത് വിവിധ പ്രദേശങ്ങളിൽ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അഗസ്ത്യമുഴി തടപ്പറമ്പിൽ സുധാകരന്റെ വീടിന്റെ മുകളിലേക്കും ഇലക്ട്രിക് ലൈനിന്റെ മുകളിലേക്കും മരം വീണു. മുക്കം ഫയർ ഫോയ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]