

ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ്: പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്
കണ്ണൂര്‍: ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നതില്‍ പ്രായോഗികമായ സത്യവാങ്മൂലം തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്.
കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്സവപരിപാടികള്‍ ആചാരപരമായി നടത്തുകയും ആനകളുടെ സംരക്ഷണം ഉറപ്പ് വരുത്തുകയും ചെയ്യും. മലയോരമേഖലയില്‍ ഒന്നര വര്‍ഷമായി വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നുണ്ട്.
ജനങ്ങള്‍ക്ക് ഒപ്പമാണ് സര്‍ക്കാര്‍. യുഡിഎഫ് എംപിമാര്‍ വന്യജീവി ആക്രമണത്തിനെതിരെ പാര്‍ലമെന്റില്‍ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
രാഹgല്‍ ഗാന്ധി പോലും സംസ്ഥാന സര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി ഉത്സവസ്ഥലങ്ങളില്‍ ആനകള്‍ ഇടയുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ആനപ്രേമികളുടെ വിവിധ സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]