
ദില്ലി: അമേഠിയില്‍ മത്സരിക്കണമെന്ന റോബര്‍ട്ട് വദ്രയുടെ ആവശ്യം തള്ളി കോണ്‍ഗ്രസ്. മത്സരിക്കാന്‍ താല്പര്യമറിയിച്ച് വദ്ര മാധ്യമങ്ങളെ കണ്ടതില്‍ സോണിയ ഗാന്ധിക്കും, രാഹുല്‍ ഗാന്ധിക്കും കടുത്ത അമര്‍ഷമുണ്ട്. പ്രിയങ്ക ഗാന്ധിയും പ്രതിരോധത്തിലായി. കുടുംബ പാര്‍ട്ടിയെന്ന മോദിയുടെ പരിഹാസത്തിന് ആക്കം കൂട്ടുന്നതായിരുന്നു മത്സരിക്കാന്‍ കുപ്പായം തുന്നിയുള്ള വദ്രയുടെ വരവ്. വദ്ര മത്സരിച്ചാല്‍ പല അഴിമതി കേസുകളും പൊങ്ങി വരാനുള്ള സാധ്യതയും കോണ്‍ഗ്രസ് മുന്നില്‍ കണ്ടു. പാര്‍ട്ടിയെ മൊത്തത്തില്‍ വെള്ളത്തിലാക്കാനും അതിന് കഴിയും.
മോഹഭംഗം വന്ന വദ്രയുടെ തുടര്‍ നീക്കങ്ങള്‍ കോൺഗ്രസിന്റെ എതിരാളികള്‍ നിരീക്ഷിക്കുകയാണ്. അമേഠി സീറ്റില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കണമെന്നാണ് പാര്‍ട്ടിയിലെ വികാരം. ഇതിനോടകം ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗങ്ങളില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ രാഹുലിനെ അറിയിച്ചിട്ടുണ്ട്. നിര്‍ദ്ദേശം രാഹുല്‍ തള്ളിയിട്ടില്ല.കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപിക്കാനാകും നീക്കം. അമേഠിയില്‍ അനുകൂലാന്തരീക്ഷമുണ്ടെന്നാണ് യുപി പിസിസിയുടെ വിലയിരുത്തല്‍. പ്രതീക്ഷക്ക് വകയുണ്ടെന്നാണ് പാര്‍ട്ടി നടത്തിയ സര്‍വേയും പറയുന്നത്.
Last Updated Apr 13, 2024, 1:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]