
അടിമാലി: ഇടുക്കി അടിമാലിയിൽ വയോധികയെ വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി കുരിയൻസ് പടിയിൽ താമസിക്കുന്ന 70 വയസ്സുകാരി ഫാത്തിമ കാസിം ആണ് മരിച്ചത്.
സംഭവം കൊലപാതകം ആണെന്നാണ് പൊലീസിൻ്റെ സംശയം. വൈകിട്ട് വീട്ടിലെത്തിയ മകൻ സുബൈറാണ് ആദ്യം മൃതദേഹം കണ്ടത്.
മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയ നിലയിലായിരുന്നു. അടിമാലി പോലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പേർ ഫാത്തിമയുടെ വീട്ടിൽ വന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read More : ‘ശരിക്കും നോൺവെജ് തന്നെ’; വന്ദേഭാരത് എക്സ്പ്രസിലെ മുട്ടക്കറിയിൽ ചത്ത പാറ്റ, കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി Last Updated Apr 14, 2024, 12:09 AM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]