
സിസിഎഫിന്റെ വിവാദ നാട്ടാന സര്‍ക്കുലര്‍ തിരുത്താന്‍ വനംമന്ത്രി എ കെ ശശീന്ദ്രന്റെ നിര്‍ദേശം. തൃശൂര്‍ പൂരത്തില്‍ ആനകളുടെ എഴുന്നള്ളിപ്പില്‍ വിവിധ ദേവസ്വം ബോര്‍ഡുകള്‍ ഉത്കണ്ഠ അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സര്‍ക്കുലര്‍ തിരുത്താന്‍ മന്ത്രി നിര്‍ദേശം നല്കി. പൂരം എഴുന്നള്ളിപ്പില്‍ ആനയുടെ 50 മീറ്റര്‍ പരിധിയില്‍ താളമേളം പാടില്ലെന്ന നിര്‍ദേശം ഭേദഗതി ചെയ്യാനാണ് നീക്കം. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി പുതിയ സര്‍ക്കുലര്‍ ഇറക്കും. അപ്രായോഗിക നിര്‍ദേശങ്ങള്‍ തിരുത്തുന്നത് ഉള്‍പ്പെടെ ആനകളുടെ സംരക്ഷണവും ഉറപ്പാക്കും. […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]