കാസർകോട് : ലക്ഷം വീട് ഉന്നതിയിലെ മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം തോയമ്മൽ ലക്ഷം വീട് ഉന്നതിയിൽ താമസിക്കുന്ന സന്തോഷാണ് മരിച്ചത്.
55 വയസായിരുന്നു. കൂലി തൊഴിലാളിയായിരുന്നു.
റെയിൽ പാളത്തിലൂടെ നടന്നു പോകുന്നതിനിടയിൽ ട്രെയിൻ തട്ടി മരിച്ചതായാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
ഹൊസ്ദുർഗ് നിത്യാനന്ദ ആശ്രമത്തിന് സമീപത്തുള്ള റെയിൽപാളത്തിനടുത്താണ് ഇദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. കൃഷ്ണൻകുട്ടിയുടെയും പരേതയായ കലയുടെയും മകനാണ്.
സഹോദരി: സന്ധ്യ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

