ഇടുക്കി: ഇടുക്കിയില്‍ രണ്ട് കിലോ കഞ്ചാവുമായി 19 കാരൻ പിടിയിൽ. ഇടുക്കി രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് പിടിയിലായത്.
രാജാക്കാട് സര്‍ക്കാര്‍ ഐ ടി ഐയിലെ വിദ്യാർത്ഥിയാണ് ഇയാൾ. പ്രതി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്കൂട്ടറും പിടികൂടിയിട്ടുണ്ട്. അടിമാലി ഇരുമ്പ് പാലത്തിന് സമീപം എക്സൈസ് നർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
രാജാക്കാട് ഭാഗത്ത് ചില്ലറ വില്പനയ്ക്ക് കൊണ്ടുപോകുന്ന കഞ്ചാവാണ് പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ കേസില്‍ ഉള്‍പ്പെടെ നിലവിലുണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്യും. : ഹോസ്റ്റൽ കഞ്ചാവ് കേസിൽ പിടിയിലായവരിൽ എസ്എഫ്ഐ നേതാവും, അഭിരാജ് കോളേജ് യൂണിയൻ സെക്രട്ടറിയെന്ന് പ്രിൻസിപ്പാൾ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]