
‘പ്രഖ്യാപനം മാത്രം പോര, സുരേഷ്ഗോപി ഇനിവരുമ്പോൾ ഉത്തരവുമായി വരണം’: നയം വ്യക്തമാക്കി ആശമാർ
തിരുവനന്തപുരം: വേതനം വർദ്ധിപ്പിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ലെന്നും ഉത്തരവ് ഉണ്ടാകാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും വ്യക്തമാക്കി ആശാവർക്കർമാർ. മുൻപും ഇത്തരം വാഗ്ദാനങ്ങൾ നൽകി ആശമാരെ വഞ്ചിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ‘കേന്ദ്രമന്ത്രി സുരേഷ്ഗോപി പലതവണ സമരപന്തൽ സന്ദർശിച്ചിട്ടുണ്ട്. ഇനി വരുമ്പോൾ ഉത്തരവുമായി വരണമെന്നാണ് ആഗ്രഹം.ആശമാരും സുരേഷ്ഗോപിയും പറ്റിക്കപ്പെടരുത്. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം’ എന്നും സമരസമിതി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]