
ഗർഭിണിയായ താൻ എങ്ങനെയാണ് ജയിലിൽ ആ സമയത്ത് പിടിച്ചുനിന്നത് എന്ന് വിവരിച്ച് യുവതി. 21 -ാമത്തെ വയസ്സിലാണ് ജോഡി എന്ന യുവതി ജയിലിൽ പോകുന്നത്. ആ സമയത്ത് അവൾ ഗർഭിണിയായിരുന്നു.
ചൂതുകളിക്ക് അടിമയായിരുന്നു ആ സമയത്ത് ജോഡി. അതിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് താൻ ജോലി ചെയ്തുകൊണ്ടിരുന്ന ബാങ്കിൽ പണം നിക്ഷേപിക്കാനെത്തിയ ഒരാളിൽ നിന്നും അവൾ 23 ലക്ഷം രൂപ കൈക്കലാക്കുന്നത്. പ്രായമുള്ള ഒരു അൾഷിമേഴ്സ് രോഗിയായിരുന്നു അദ്ദേഹം. എന്നാൽ, ജോഡിയുടെ തട്ടിപ്പ് പുറത്തറിയുകയും അവൾ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് മാസങ്ങളോളം അവൾ ജയിലിൽ കിടന്നു.
ഇപ്പോൾ ഒരു ടിക്ടോക് വീഡിയോയിലാണ് അവൾ അന്നത്തെ തന്റെ അനുഭവം വിവരിച്ചത്. താൻ മോഷ്ടിച്ചത് ആരിൽ നിന്നാണ് എന്ന കാര്യം അന്ന് തനിക്ക് അറിയില്ലായിരുന്നു. 21 വയസായിരുന്നു. അന്ന് താൻ ഗർഭിണിയായിരുന്നു എന്ന് ജോഡി പറയുന്നു.
ജയിലിലെ ആഹാരം കുഞ്ഞിനുള്ള പോഷകങ്ങൾ നൽകുന്നതായിരിക്കുമോ എന്നതായിരുന്നു അന്നത്തെ അവളുടെ പ്രധാനപ്പെട്ട ആശങ്ക. ആ ജയിൽ ജീവിതം ഏകാന്തവും ഭയാനകവുമായ അനുഭവമായിരുന്നുവെന്ന് ജോഡി പറയുന്നു. വിശപ്പിനോടുള്ള ഒരു നിരന്തരമായ പോരാട്ടമായിരുന്നു അത്. ഗർഭിണികളായ അമ്മമാർക്ക് അധിക ഭക്ഷണം നൽകിയിരുന്നെങ്കിലും, രാത്രിയിൽ വെള്ളം മാത്രമേ നൽകിയിരുന്നുള്ളൂ, കൂടുതൽ ആവശ്യപ്പെടാൻ കഴിയുമായിരുന്നില്ല.
കഠിനമായ വിശപ്പ് സഹിക്കാതെ ഭക്ഷണസമയത്ത് ഒരു പഴം കൂടി അധികം എടുക്കാൻ തുടങ്ങി. ആ സമയത്ത് കുഞ്ഞിന്റെ സുരക്ഷ മാത്രമായിരുന്നു താൻ കാര്യമാക്കിയിരുന്നത്. ക്രിമിനലുകള്‍ തന്റെ വയറ്റിലുള്ള കുഞ്ഞിന് എന്തെങ്കിലും പറ്റുന്നത് പോലെ ഉപദ്രവിക്കുമോ എന്ന് ഭയന്ന് സെല്ലില്‍ തന്നെ ഇരുന്നു മറ്റുള്ളവരോട് ഇടപെടുന്നതെല്ലാം കുറച്ച് താൻ കുഞ്ഞിന്റെ കാര്യത്തിൽ മാത്രം ശ്രദ്ധിച്ചു എന്നും അവൾ പറയുന്നു.
കുഞ്ഞിനെ പ്രസവിക്കുന്നതിന് നാല് ദിവസം മുമ്പാണ് അവൾ ജയിലിൽ നിന്നും മോചിതയായത്. നിരവധിപ്പേരാണ് ജോഡിയുടെ വീഡിയോയ്ക്ക് കമന്റ് നല്‍കിയത്. ചിലര്‍ അവളോട് സഹതാപം പ്രകടിപ്പിച്ചു. ജയിലില്‍ പോകേണ്ടുന്ന സാഹചര്യം ഒരുക്കുന്നതിന് മുമ്പ് ആലോചിക്കണം എന്ന് പറഞ്ഞവരുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]