
തൃശ്ശൂർ : കരുവന്നൂര്‍ കേസില്‍ സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണനെ ഉടന്‍ ഇഡി ചോദ്യം ചെയ്യും. ഈ മാസം പതിനേഴിന് രാധാകൃഷ്ണനെ ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് ഇഡി. ബുധനാഴ്ച കൊച്ചിയിലെ ഓഫിസില്‍ ഹാജരാകണമെന്ന് കാണിച്ച് ഇഡി രാധാകൃഷ്ണന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഈ സമയത്ത് രാധാകൃഷ്ണന് ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍
പങ്കെടുക്കുകയായിരുന്നു. ഇന്നലെ ചേലക്കരയില്‍ എത്തിയപ്പോള്‍ മാത്രമാണ് സമന്‍സ് തനിക്ക് ലഭിച്ചതെന്ന് രാധാകൃഷ്ണന് അറിയിച്ചു. പതിനേഴിന് രാധാകൃഷ്ണന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കുമെന്ന് സൂചനയുണ്ട്. സമന്‍സ് ലഭിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് രാധാകൃഷ്ണന് തൃശൂരില്‍ മാധ്യമങ്ങളെ കണ്ടേക്കും. രാധാകൃഷ്ണന് ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് സിപിഎം ബാങ്ക് അക്കൗണ്ടുകളില്‍ നടന്ന ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. കരുവന്നൂര്‍ കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഇഡി നീക്കം.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനെത്തണം; കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡി സമൻസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]