
ഇന്ന് ലോക വൃക്ക ദിനം. വൃക്കകളുടെ ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. വൃക്കകളുടെ ആരോഗ്യത്തിന് ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ശരീരത്തിലെ പൊട്ടാസ്യം, സോഡിയം എന്നിവയുടെ തോതിനെ ബാലൻസ് ചെയ്ത് നിർത്താനും വൃക്കകൾ സഹായിക്കുന്നു. രക്തസമ്മർദം മുതൽ എല്ലുകളുടെ കരുത്തുവരെ പല കാര്യങ്ങളെയും നിയന്ത്രിക്കുന്ന ഹോർമോണുകളും വൃക്കകൾ ഉൽപാദിപ്പിക്കുന്നു. വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ…
ബ്ലൂബെറി…
ബ്ലൂബെറിയിൽ വിറ്റാമിനുകളും ധാതുക്കളും ധാരാളമുണ്ട്. ആന്തോസയാനിൻ പോലുള്ള ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ബെറിപ്പഴങ്ങളിൽ സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും കുറവാണ്. ഇത് വൃക്കരോഗികൾക്ക് മികച്ച പഴമാണ്. ബ്ലൂബെറി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയാനും സഹായിക്കും.
മത്സ്യം…
ചൂര, സാൽമൺ പോലുള്ള ഫാറ്റി ഫിഷുകൾ പ്രോട്ടീനും ഒപ്പം ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയതാണ്. ഇവ രക്തത്തിലെ ട്രൈഗ്ലിസറൈഡ് തോത് കുറയ്ക്കുകയും രക്തസമ്മർദം ലഘൂകരിക്കുകയും ചെയ്യും. സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യം കഴിക്കുന്നത് കൊളസ്ട്രോൾ അളവ് കുറയ്ക്കും. അങ്ങനെ വൃക്കരോഗ സാധ്യത കുറയ്ക്കും.
വെളുത്തുള്ളി…
വെളുത്തുള്ളിയിൽ അലിസിൻ അടങ്ങിയിട്ടുണ്ട്. ഇത് ആൻറി ബാക്ടീരിയൽ, ആന്റി -ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വെളുത്തുള്ളി പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും, ഉയർന്ന കൊളസ്ട്രോളിൻ്റെ അളവുമായി ബന്ധപ്പെട്ട ഹൃദ്രോഗങ്ങൾ തടയാനും വൃക്കകളെ സംരക്ഷിക്കാനും സഹായിക്കുന്നു.
ക്യാപ്സിക്കം…
വിവിധ നിറങ്ങളിൽ ലഭ്യമായ കാപ്സിക്കം വൈറ്റമിൻ ബി6, ബി9, സി, കെ, ഫൈബർ എന്നിവയാൽ സമ്പന്നമാണ്. ആൻറി ഓക്സിഡൻറുകളും ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം തോത് കുറഞ്ഞതിനാൽ ഇവ വൃക്കകൾക്ക് ഗുണപ്രദമാണ്.
ക്രാൻബെറി…
ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ക്രാൻബെറി കിഡ്നിയെ ആരോഗ്യമുള്ളതാക്കുന്നു. ഹൃദയത്തിൻറെയും ദഹനവ്യവസ്ഥയുടെയും ആരോഗ്യത്തിനും ക്രാൻബെറി നല്ലതാണ്.
Last Updated Mar 14, 2024, 1:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]