

സാമ്പർ കൊടുത്തില്ല., ഹോട്ടൽ ജീവനക്കാരെ അടിച്ച് കൊലപ്പെടുത്തിയ അച്ഛനും, മകനും അറസ്റ്റിൽ
ചെന്നൈ: സാമ്പർ നൽകത്താതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാരെ അടിച്ചു അടിച്ചു കൊലപ്പെടുത്തിയ കേസിൽ അച്ഛനും മകനും അറസ്റ്റിൽ.
ചെന്നൈ പലവരത്തുള്ള ആടയാർ ആനന്ദ ഭവനിലെ സൂപ്പർവൈസറായ അരുണിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ ശങ്കറും മകൻ അരുണ്‍ കുമാറുമാണ് പിടിയിലായത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. കടയില്‍ ഭക്ഷണം വാങ്ങിക്കാൻ എത്തിയ ശങ്കറും മകൻ അരുണ്‍ കുമാറും ഭക്ഷണം പാർസല്‍ വാങ്ങാൻ ഓർഡർ ചെയ്തതിന് ശേഷം സാമ്ബാർ അധികം വേണമെന്ന് ശങ്കർ ആവശ്യപ്പെട്ടു. എന്നാല്‍ അധികം സാമ്ബാർ നല്‍കാനാകില്ലെന്ന് ഹോട്ടല്‍ ജീവനക്കാരൻ പറഞ്ഞതോടെ ഇവർ കടയിലെ സാധനങ്ങള്‍ തകർത്തു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇതിനിടെ ഇവരെ പിടിച്ചുമാറ്റാനെത്തിയ അരുണിനെയും ഇവർ ആക്രമിച്ചു. . ഇതോടെ അരുണ്‍ ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തി പൊലീസ് ശങ്കറിനെയും മകൻ അരുണ്‍ കുമാറിനെതിരെ അറസ്റ്റ് രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]