
മുംബൈ: ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് വീണ്ടും പരിക്കേറ്റതിന് പിന്നാലെ ടീം മാനേജ്മെന്റിനും ബിസിസിഐക്കുമെതിരെ കുറ്റപ്പെടുത്തലുമായി ആരാധകര്‍. പുറംവേദനയെ തുടര്‍ന്ന് ശ്രേയസിന് ഐപിഎല്ലില്‍ തുടക്കത്തിലെ ചില മത്സരങ്ങള്‍ നഷ്ടമാവുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ താരം പുറംവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നത്. എന്നാല്‍ വിദര്‍ഭയ്ക്കെതിരെ രഞ്ജി ട്രോഫി ഫൈനലിനിടെ മുംബൈ താരത്തിന് വേദന അനുഭവപ്പെട്ടു. രണ്ട് തവണ അദ്ദേഹത്തിന് ഫിസിയോ സഹായം തേടേണ്ടിവന്നു.
111 പന്തുകള്‍ നേരിട്ട താരം 95 റണ്‍സെടുത്താണ് പുറത്തായത്. രഞ്ജി ട്രോഫി ഫൈനലിന്റെ നാലാം ദിവസമായിരുന്ന ഇന്നലെ താരം മുഴുവന്‍ സമയവും ഫീല്‍ഡില്‍ ഉണ്ടായിരുന്നില്ല. ശ്രേയസ് സ്കാനിംഗിനായി ആശുപത്രിയില്‍ പോയിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. താരത്തിന്റെ പരിക്കുമായി ഫിസിയോ വ്യക്തമാക്കിയതിങ്ങനെ.. ”പരിക്ക് വലിയ പ്രശ്നമായതായി കാണുന്നു. നട്ടെല്ലിന്റെ പരുക്ക് തന്നെയാണ് വഷളാക്കിയത്. രഞ്ജി ട്രോഫി ഫൈനലിന്റെ അഞ്ചാം ദിവസം അദ്ദേഹം കളത്തിലിറങ്ങാന്‍ സാധ്യതയില്ല. ഐപിഎല്ലില്‍ തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടമായേക്കും.” ഫിസിയോ പറഞ്ഞു.
അടുത്തിടെ ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കപ്പെട്ട താരമാണ് ശ്രേയസ്. ആഭ്യന്തര മത്സരങ്ങള്‍ കളിച്ചില്ലെന്ന കാരണം മുന്‍നിര്‍ത്തിയാണ് ശ്രേയസിനെ കരാറില്‍ നിന്നൊഴിവാക്കിയത്. ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റിലും ശ്രേയസ് കളിച്ചിരുന്നു. പിന്നാലെ പുറംവേദനയെ തുടര്‍ന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തി. ദിവസങ്ങള്‍ക്ക് ശേഷം താരത്തിന് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു. എന്നാല്‍ രഞ്ജി മത്സരങ്ങളില്‍ നിന്ന് ശ്രേയസ് വിട്ടുനിന്നു. പരിക്ക് പൂര്‍ണമായും മാറിയില്ലെന്ന് ശ്രേയസ് അറിയിക്കുകയായിരുന്നു.
പിന്നാലെ ബിസിസിഐ താരത്തിന്റെ കരാര്‍ റദ്ദാക്കി. ഫിറ്റ്നെസ് സര്‍ഫിക്കറ്റ് ലഭിച്ച താരം പുറത്തിരിക്കുന്നത് ശരിയല്ലെന്നായിരുന്നു ബിസിസിഐയുടെ പക്ഷം. ഇതോടെ രഞ്ജി മത്സരങ്ങള്‍ കളിക്കാന്‍ ശ്രേയസ് നിര്‍ബന്ധിതനായി. ഇപ്പോള്‍ ബിസിസിഐക്കും ടീം മാനേജ്മെന്റിനുമെതിരെ തിരിയുകയാണ് ആരാധകര്‍. പരിശീലകന് രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരെല്ലാം ആരാധകര്‍ക്ക് മുന്നില്‍ തെറ്റുകാരാണ്. പരിക്ക് പൂര്‍ണമായും മാറിയില്ലന്ന് അറിയിച്ചിട്ടും താരത്തെ നിര്‍ബന്ധിച്ച് കളിപ്പിക്കുകയായിരുന്നു എന്നാണ് ആരാധകരുടെ വാദം. ചില പോസ്റ്റുകള്‍ വായിക്കാം…
Last Updated Mar 14, 2024, 3:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]