
ഇന്ത്യൻ താരം ശ്രേയസ് അയ്യർക്ക് വീണ്ടും പരുക്ക്. ഐപിഎല്ലിലെ ചില മത്സരങ്ങൾ നഷ്ടമായേക്കും. രഞ്ജി ട്രോഫി ഫൈനലിനിടെയാണ് ശ്രേയസിന് പരുക്കേറ്റത്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനാണ് താരം.
എന്നാല്‍ പരുക്കില്‍ ആശങ്ക വേണ്ട എന്നാണ് മുംബൈ ടീം പറയുന്നത്. അദ്ദേഹത്തിന് കുറച്ച് നടുവേദന ഉണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ സുഖമായിട്ടുണ്ട്. മുംബൈ ടീം മാനേജർ ഭൂഷണ് പാട്ടീല്‍ പറഞ്ഞു. രണ്ട് വർഷത്തോളമായി ശ്രേയസ് നട്ടെല്ലിന്റെ പരുക്ക് കാരണം ബുദ്ധിമുട്ടുന്നുണ്ട്. നിരവധി പ്രധാന അന്താരാഷ്ട്ര മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായിരുന്നു.
Read Also
ഇന്നലെ 95 റണ്‍സ് എടുത്ത് ഫോമിക്ക് തിരിച്ചെത്താൻ കഴിഞ്ഞു. ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മുംബൈയും വിദർഭയും തമ്മിലുള്ള രഞ്ജി ട്രോഫി ഫൈനലിൻ്റെ നാലാം ദിവസത്തെ കളിയില്‍ ശ്രേയസ് അയ്യർ ഫീല്‍ഡ് ചെയ്തില്ല.നടുവേദനയെ തുടർന്ന് ആണ് താരം ഇറങ്ങാതിരുന്നത്.
Story Highlights: Sreyas Iyer Injured Again
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]