
ഇടുക്കി- മറയൂര്‍ ചന്ദന ഇ ലേലത്തില്‍ മികച്ച വില്‍പ്പന. 37.177 ടണ്‍ ചന്ദനം നികുതിയടക്കം 27.76 കോടി രൂപക്ക് വില്‍പ്പന നടന്നു. ബുധനാഴ്ച രണ്ടു ഘട്ടങ്ങളിലായി 143 ലോട്ടുകളിലായി 53.625 ടണ്‍ ചന്ദനമാണ് ലേലത്തില്‍ വച്ചിരുന്നത്. 11 സ്ഥാപനങ്ങള്‍ ലേലത്തില്‍ പങ്കെടുത്തു. ഇത്തവണയും കര്‍ണാടക സോപ്്സ് തന്നെയാണ് മുന്നില്‍.
മൈസൂര്‍ സാന്റല്‍ സോപ്പ് നിര്‍മാതാക്കളായ കര്‍ണാടക സോപ്സ് ആന്റ് ഡിറ്റര്‍ജന്റ് കമ്പനി 18.643 ടണ്‍ ചന്ദനം 19.17 കോടി (നികുതിയടക്കം 24 കോടി) രൂപക്ക് പിടിച്ചു.
തൃശൂര്‍ കുട്ടനല്ലൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി- 1.2 കോടി രൂപ, ജയ്പൂര്‍ ക്ലൗഡ് നയന്‍- ഒരു കോടി രൂപ, ജയ്പൂര്‍ സൂര്യ ഹാന്‍ഡി ക്രാഫ്റ്റ്സ്- 84 ലക്ഷം രൂപ, കോട്ടക്കല്‍ ആര്യവൈദ്യശാല- 29 ലക്ഷം രൂപ, തിരൂര്‍ അലത്തിയൂര്‍ പെരും തിരുകോവില്‍- 25 ലക്ഷം രൂപ, മൂന്നാര്‍ കെ. എഫ്. ഡി. സി- 21 ലക്ഷം രൂപ, കോട്ടയം മണക്കാട്ട് അയ്യപ്പക്ഷേത്രം- 7 ലക്ഷം രൂപ എന്നിങ്ങനെയാണ് ലേലം നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]