
കൊച്ചി: രാജ്യാന്തര ലഹരി ഇടപാടുകാരനായ നൈജീരിയൻ പൗരൻ അറസ്റ്റിലായി. മരട് പൊലീസാണ് പ്രതിയെ പിടികൂടിയത്. നൈജീരിയക്കാരനായ ചിതേര മാക്സ്വെല് ആണ് ബെംഗളൂരുവില്‍നിന്ന് അറസ്റ്റിലായത്.രണ്ടുവർഷമായി ബെംഗളൂരു കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തുന്നയാളാണ് പിടിയിലായതെന്ന് മരട് പൊലീസ് അറിയിച്ചു. നേരത്തെ കൊച്ചി സ്വദേശിയിൽ നിന്ന് എംഡിഎം പിടിച്ചെടുത്ത കേസിലെ തുടർ അന്വേഷണത്തിലാണ് പ്രധാന ഇടപാടുകാരനായ നൈജീരിയൻ പൗരൻ പിടിയിലാകുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ ലഹരി മരുന്നുകള്‍ വിതരണം ചെയ്യുന്നവരില്‍ ഒരാളാണ് പിടിയിലായതെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് ഉള്‍പ്പെടെ രേഖപ്പെടുത്തി.
Last Updated Mar 13, 2024, 10:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]