

ചീട്ടുകളി സ്ഥലത്തേക്ക് ഓട്ടം വിളിച്ചിട്ട് പോയില്ല ; ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
ഏറ്റുമാനൂർ : ചീട്ടുകളി സ്ഥലത്തേക്ക് ഓട്ടം വിളിട്ട് പോകാതിരുന്നതിനെ തുടർന്ന് ഓട്ടോ ഡ്രൈവറെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. അതിരമ്പുഴ മുണ്ടകപ്പാടം ഒറ്റക്കപ്പലുമാവുങ്കൽ വീട്ടിൽ സിജോമോൻ (36), വേളൂർ തിരുവാതുക്കൽ ഭാഗത്ത് കളത്തൂർത്തറമാലി വീട്ടിൽ ജിബിൻ ജോസഫ്(36) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഒമ്പതാം തീയതി വൈകിട്ട് നാല് മണിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ കാരിത്താസ് ജംഗ്ഷൻ ഭാഗത്ത് വച്ച് ചീട്ടുകളി സ്ഥലത്തേക്ക് ഓട്ടം പോകുന്നതിനായി ഓട്ടോ ഡ്രൈവറെ ഓട്ടം വിളിക്കുകയും എന്നാൽ ഇയാൾ ഇത് വിസമ്മതിക്കുകയുമായിരുന്നു.
ഇതിൽ പ്രകോപിതരായ പ്രതികൾ ഓട്ടോ ഡ്രൈവറെ മർദ്ദിക്കുകയും, നിലത്ത് കിടന്ന കല്ലെടുത്ത് തലയ്ക്ക് ഇടിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തു നിന്ന് കടന്നു കളഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ ജയപ്രസാദ്, എ.എസ്.ഐ സജി പി.സി, സി.പി.ഓ സെയ്ഫുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]