നാണക്കേടിന്റെ ഒരു റെക്കോര്‍ഡ്. ഇന്ത്യ-പാക് ടി20 ലോകകപ്പ് പോരാട്ടങ്ങളില്‍ ഏറ്റവുമധികം തവണ ഡക്കായിട്ടുള്ള ബാറ്റർ.
അത് ഇന്നും ഇന്ത്യൻ ടീമിന്റെ ഭാഗമായ ഒരാളുടെ പേരിലാണ് തന്നെയാണ്. ഇന്ത്യയുടെ മുഖ്യപരിശീലകനായ ഗൗതം ഗംഭീറാണത്.
കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടിലും പൂജ്യം. പ്രഥമ ടി20 ലോകകപ്പിലെ ആദ്യ ഇന്ത്യ-പാക് മത്സരത്തില്‍ കേവലം മൂന്ന് പന്തില്‍ കഴിഞ്ഞു ഗംഭീറിന്റെ ഇന്നിങ്സ്.
അന്ന് പേസറായ മുഹമ്മദ് ആസിഫായിരുന്നു ഗംഭീറിനെ മടക്കിയത്. ആസിഫിന് തന്നെ ക്യാച്ച് നല്‍കിയാണ് പുറത്താകലും. പക്ഷേ, ആ എഡിഷന്റെ ഫൈനലില്‍ ഗംഭീർ കണക്കുതീർത്തു.
കലാശപ്പോരില്‍ ഒരു ഗംഭീര ഇന്നിങ്സിലൂടെയായിരുന്നു പാക്കിസ്ഥാന് മറുപടി. 54 പന്തില്‍ 75 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററായി.
എട്ട് ഫോറും രണ്ട് സിക്സും. അന്ന് ഇന്ത്യൻ ബാറ്റിങ് നിരയില്‍ തിളങ്ങിയത് ഗംഭീറും രോഹിത് ശർമയും മാത്രമായിരുന്നു. ഇന്ത്യയുടെ കിരീടനേട്ടത്തില്‍ ഇർഫാൻ പത്താനൊപ്പം തന്നെ നിർണായക പങ്ക് വഹിച്ചു ഗംഭീർ.
എന്നാല്‍ 2012ല്‍ എത്തിയപ്പോള്‍ കഥ ഫുള്‍ സര്‍ക്കിളിലെത്തി. വീണ്ടും പൂജ്യത്തില്‍ പുറത്താകേണ്ടി വന്നു. ഇത്തവണ ഇടം കയ്യൻ സ്പിന്നറായ ഹസൻ റാസയായിരുന്നു ഗംഭീറിനെ ഡഗൗട്ടിലേക്ക് പറഞ്ഞയച്ചത്.
അതും രണ്ടേ രണ്ട് പന്തിനൊടുവില്‍. പുറത്താകല്‍ റാസക്ക് ക്യാച്ച് നല്‍കിയും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

