
വിവാഹനിശ്ചയം കഴിഞ്ഞ് നാലു വർഷങ്ങൾ പിന്നിട്ടതിന്റെ സന്തോഷം പങ്കുവെച്ച് മിനിസ്ക്രീൻ താരം റബേക്ക സന്തോഷ്. സംവിധായകൻ ശ്രീജിത്ത് വിജയനാണ് റബേക്കയുടെ ഭർത്താവ്. എൻഗേജ്മെന്റ് ആനിവേഴ്സറി ആഘോഷിക്കുന്ന സന്തോഷം പങ്കുവെച്ചതോടൊപ്പം പ്രണയദിനാശംസകളും റബേക്ക നേർന്നു.
2021 ലെ പ്രണയദിനത്തിലായിരുന്നു റബേക്കയുടെയും ശ്രീജിത്തിന്റെയും വിവാഹനിശ്ചയം. അതേ വർഷം നവംബറിലായിരുന്നു വിവാഹം. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. നിരവധി പേരാണ് ഇൻസ്റ്റഗ്രാമിൽ റബേക്ക പങ്കുവെച്ച ചിത്രങ്ങൾക്കു താഴെ ഇരുവർക്കും ആശംസകൾ നേർന്ന് കമന്റുകൾ ഇടുന്നത്.
തൃശൂർ സ്വദേശിയായ റബേക്ക സീരിയൽ നടി, അവതാരക എന്നീ നിലകളിൽ പ്രശസ്തയാണ്. കുഞ്ഞിക്കൂനന് എന്ന സീരിയലില്‍ ബാലതാരമായാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. പക്ഷെ സിനിമയേക്കാള്‍ റബേക്കയ്ക്ക് സ്വീകാര്യത നേടിക്കൊടുത്തത് സീരിയലുകളായിരുന്നു. 2017-ലാണ് റബേക്കയെ തേടി ‘കസ്തൂരിമാൻ’ എന്ന സീരിയൽ എത്തുന്നത്. അതിനു മുൻപും ചില സീരിയലുകൾ ചെയ്തിട്ടുണ്ടെങ്കിലും കസ്തൂരിമാനിലെ കാവ്യയായാണ് റബേക്കയെ ഇന്നും പലരും ഓർത്തിരിക്കുന്നത്. ഒരിടവേളയ്ക്കുശേഷം ഏഷ്യാനെറ്റിലെ നമ്പര്‍ വണ്‍ പരമ്പരകളിലൊന്നായ ‘ചെമ്പനീര്‍ പൂവി’ലെ രേവതിയായി വീണ്ടുമെത്തിയിരിക്കുകയാണ് റബേക്ക. എന്നാല്‍, ആദ്യനായികയ്ക്ക് പകരക്കാരിയായാണ് എത്തിയതെങ്കിലും റബേക്കയെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മിന്നാമിനുങ്ങ്, ഒരു സിനിമാക്കാരന്, തിരുവമ്പാടി തമ്പാന് തുടങ്ങിയ സിനിമകളിലും റബേക്ക വേഷമിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് റബേക്ക. താരത്തിന്റെ റീലുകളും ഫോട്ടോഷൂട്ടുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. സീരിയൽ സെറ്റിലെ വിശേഷങ്ങളും റബേക്ക പങ്കുവെയ്ക്കാറുണ്ട്.
കുഞ്ചാക്കോ ബോബൻ നായകനനായെത്തിയ കുട്ടനാടൻ മാർപാപ്പയിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് റബേക്കയുടെ ഭർത്താവ് ശ്രീജിത്ത് വിജയൻ. മാർഗംകളി, ഇടിയൻ ചന്തു എന്നിവയാണ് ശ്രീജിത്ത് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ.
ALSO READ : കേന്ദ്ര കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; ‘കേപ്ടൗണ്‍’ വരുന്നു