
.news-body p a {width: auto;float: none;}
തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് സ്വകാര്യ സർവകലാശാലകൾക്കെതിരായ സമരത്തിനിടെ ടി പി ശ്രീനിവാസനെ മർദ്ദിച്ച സംഭവം ന്യായീകരിച്ച് പി എം ആർഷോ. ടി പി ശ്രീനിവാസനെ അടിച്ചത് മഹാ അപരാധമായി തോന്നുന്നില്ലെന്നും അതുകൊണ്ട് മാപ്പ് പറയേണ്ടതില്ലെന്നും എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. ‘അദ്ദേഹത്തെ അടിക്കണം എന്നുവിചാരിച്ച് അല്ല എസ്എഫ്ഐ അവിടേക്ക് പോയത്. സമാധാനപരമായി സമരം നടത്താനാണ് പോയത്. ചില വിദ്യാർത്ഥികൾ അയാളെ അവിടെനിന്നും നീക്കാൻ ശ്രമിക്കുകയായിരുന്നു അതിനിടെ കേട്ടാൽ അറയ്ക്കുന്ന വാക്കുകളാണ് അയാളുടെ നാവിൽ നിന്ന് വന്നത്. അതുകൊണ്ടാണ് എസ്എഫ്ഐ നേതാവ് തല്ലിയത്.’ ആർഷോ പറഞ്ഞു.
മുന്നിൽ നിന്ന് തന്തയ്ക്ക് വിളിച്ചപ്പോൾ പ്രതികരിച്ചെന്നും അല്ലാതെ ടി പി ശ്രീനിവാസന്റെ നിലപാടിന് എതിരായ പ്രതികരണമല്ല ആ മർദ്ദനമെന്ന് ആർഷോ വ്യക്തമാക്കി. 2016ൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനായിരുന്നു ടി പി ശ്രീനിവാസൻ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സംസാരിക്കാൻ കോവളത്തെ യോഗത്തിലേക്ക് വരുമ്പോഴായിരുന്നു അദ്ദേഹത്തിന് നേരെ പ്രതിഷേധവും മർദ്ദനവും ഉണ്ടായത്. പൊലീസ് നോക്കിനിൽക്കെയായിരുന്നു മർദ്ദനം. സ്വകാര്യ സർവകലാശാലകൾക്ക് അംഗീകാരം നൽകുന്ന ബിൽ നിലവിൽ ഇടതുസർക്കാർ കൊണ്ടുവന്നതോടെയാണ് ഒൻപത് വർഷം മുൻപത്തെ സംഭവം വീണ്ടും ചർച്ചയായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം വിദേശ സർവകലാശാലകൾ വരുന്നതിനെ സംശയത്തോടെ കാണുന്നതായും വിദേശത്ത് അംഗീകാരമുള്ള വലിയ സർവകലാശാലകൾ ഇന്ത്യപോലെ മൂന്നാംലോക രാജ്യത്ത് വരില്ലെന്നും അംഗീകാരമില്ലാത്ത പെട്ടിക്കട സർവകലാശാലകൾ വരുന്നത് ആശങ്കയുണ്ടെന്നുമാണ് ആർഷോയുടെ പ്രതികരണം. എന്നാൽ കോട്ടയം ഗവ.നഴ്സിംഗ് കോളേജിലെ റാഗിംഗിന് നേതൃത്വം നൽകിയവർക്ക് എസ്എഫ്ഐയുമായി ബന്ധമുണ്ടെന്നത് അദ്ദേഹം നിഷേധിച്ചു. ജനാധിപത്യപരമായ ഒന്നും നടക്കാത്ത ഈ കാമ്പസിൽ നടന്ന ക്രൂരകൃത്യത്തിൽ ഉൾപ്പെട്ടവരെ എസ്എഫ്ഐയാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.