
റിയാദ്: സൗദിയിൽ ജോലിക്കിടെ മലയാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. മലപ്പുറം താനൂർ കാരാട് സ്വദേശി സിപി നൗഫൽ (45) ആണ് യാംബുവിനടുത്ത് ഉംലജിലെ ജോലിസ്ഥലത്ത് മരിച്ചത്. ഗ്ലാഡിങ്, ഗ്ലാസ് ഫിറ്റിങ് ജോലിയാണ് ചെയ്തിരുന്നത്.
ജോലിനടക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണത്. ബുധനാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. തലക്ക് സാരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരിച്ചു. 15 വർഷത്തോളമായി സൗദി പ്രവാസിയായ ഇദ്ദേഹം ഒരു വർഷത്തോളമായി ഉംലജിൽ ജോലി ചെയ്തുവരികയായിരുന്നു. സൗദിയിലും നാട്ടിലും വിവിധ സാമൂഹിക സേവനപ്രവർത്തങ്ങളിൽ പങ്കാളിയായിരുന്നു ഇദ്ദേഹം. വി.വി.എൻ. കുഞ്ഞിമൂസ, സി.പി. ഫാത്തിമ എന്നിവരുടെ മകനാണ്. ഭാര്യ: നബീല, മക്കൾ: അഫാൻ ബിൻ നൗഫൽ, ആയിഷ ബിൻത് നൗഫൽ, അദീം ബിൻ നൗഫൽ. മരണാന്തര തുടര്‍നടപടികള്‍ക്കായി സഹോദരന് സാബിര്‍ അലി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മറ്റൊരു സഹോദരന്: അന്‍വര്‍, സഹോദരിമാർ: റസിയ, സബീല, തഫ്സി.
Read Also – അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘം കുവൈത്തിൽ പിടിയിൽ; അറസ്റ്റിലായത് ചൈനീസ് പൗരന്മാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]