
തൃശൂർ: ഫെഡറൽ ബാങ്ക് ശാഖയിൽ പട്ടാപ്പകൽ ജീവനക്കാരെ ബന്ദികളാക്കി മോഷണം. ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിലാണ് നാടിനെ നടുക്കിയ സംഭവം. മോഷണ സമയത്ത് മാനേജറും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. മറ്റുള്ളവർ ഭക്ഷണം കഴിക്കാൻ പോയിരുന്നു. മോഷ്ടാവിന്റെ കൈയിൽ ആയുധമുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് മോഷണം നടന്നത്.